ഫിലഡൽഫിയ: ഓർമാ ഇന്റർനാഷണൽ ഫിലഡൽഫിയ ചാപ്റ്റർ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിനാഘോഷ മത്സരങ്ങൾ ഓഗസ്റ്റ് 11, ഞായറാഴ്ച്ച, പ്രസിഡന്റ് ഷൈലാ രാജന്റെ നേതൃത്വത്തിൽ നടക്കും. വൈകുന്നേരം 3 മുതൽ 6 മണി വരെയാണ് മത്സരങ്ങൾ. ഫിലഡൽഫിയ ഹണ്ടിങ്ങ്ടൻ വാലിയിൽ, സെന്റ് മേരീസ് കതീഡ്രൽ ഓർത്തഡോക്സ് ചർച്ച് ഓഡിറ്റോറിയത്തിലാണ് കലാമത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഗ്രാന്റ് പേരന്റ്സ് പങ്കെടുക്കുന്ന പാചക മത്സരവും, കുട്ടികളുടെ ചിത്രരചനാ മത്സരവുമാണ് പ്രധാന മത്സര ഇനങ്ങൾ. വിജയികൾക്ക് ട്രോഫികളും സമ്മാനങ്ങളും സെപ്റ്റംബർ 22 ഞായറാഴ്ച്ച ഓർമാ ഇന്റർനാഷണൽ ഗ്രാന്റ് പേരന്റ്സ് ഡേ ആഘോഷ വേദിയിൽ നൽകും.
കൂടുതൽ വിവരങ്ങൾക്ക്: ഷൈല രാജൻ, പ്രസിഡന്റ്(267-231-2930), ജിത് ജേ (വൈസ് പ്രസിഡന്റ് 2673679333), ലീതൂ ജിതിൻ (ജനറൽ സെക്രട്ടറി 2674698487), സെബിൻ സ്റ്റീഫൻ (ജോയിന്റ് സെക്രട്ടറി 2675387272), മറിയാമ്മ ജോർജ് (ട്രഷറർ 2673571542), സിനോജ് അഗസ്റ്റിൻ വട്ടക്കാട്ട് (ജോയിന്റ് ട്രഷറർ 7178561844), ജോയി തട്ടാർകുന്നേൽ എക്സിക്യൂട്ടിവ് മെംബർ 8457966279), സേവ്യർ ആന്റണി (എക്സിക്യൂട്ടിവ് മെംബർ 2674671691).