പാര്‍ട്ടി അംഗത്വമെടുക്കുന്ന വൈദികര്‍ ശുശ്രൂഷയില്‍നിന്ന് മാറിനില്‍ക്കണം: ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍

പത്തനംതിട്ട: രാഷ്ട്രീയ പാര്‍ട്ടികളില്‍ അംഗത്വം സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന വൈദികര്‍ സഭ ശുശ്രൂഷയടക്കമുള്ള കര്‍മങ്ങളില്‍നിന്ന് മാറി നില്‍ക്കണമെന്ന് ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് ത്രിതീയന്‍ കത്തോലിക്ക ബാവ.

സഭയുടെ സ്ഥാനങ്ങളിലിരിക്കുന്നവര്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ അംഗത്വം സ്വീകരിക്കുന്നതും അതില്‍ പ്രവര്‍ത്തനം നടത്തുന്നതും വിഭാഗീയതയ്ക്ക് കാരണമാകും. വൈദികര്‍ മാധ്യമങ്ങളിലൂടെ പരസ്പരം ആരോപണമുന്നയിക്കുന്നത് അധമമായ പ്രവര്‍ത്തിയാണെന്നും അദ്ദേഹം പറഞ്ഞു.

സഭയുടെ ഉള്ളില്‍ പരിഹരിക്കാനാകാത്ത പ്രശ്‌നങ്ങള്‍ മാത്രമേ കോടതിയിലേയ്ക്ക് പോകാവൂ. അച്ചടക്ക നടപടി സ്വീകരിക്കുമ്പാള്‍ നീരസപ്പെട്ടിട്ട് കാര്യമില്ല. വൈദികരുടെ പെരുമാറ്റം സംബന്ധിച്ച് കൂടി വരുന്ന പരാതികള്‍ ഏറെ ദുഖിപ്പിക്കുന്നു. വലിയ ഹൃദയവേദനയോടെയാണ് കല്‍പ്പന പുറത്തിറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫാ. ഷൈജു കുര്യന്‍ ബിജെപിയില്‍ അംഗത്വം സ്വീകരിച്ചത് വീവാദമായതിന് പിന്നാലെ വന്‍ പ്രതിഷേധം ഉണ്ടായിരുന്നു. ഇതെ തുടര്‍ന്നാണ് സഭ അധ്യക്ഷന്റെ നിര്‍ദേശം.

More Stories from this section

family-dental
witywide