ഓർത്തഡോക്‌സ്-യാക്കോബായ തർക്കം; ആറ് പള്ളികൾ സർക്കാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി നിർദേശം

കൊച്ചി: പള്ളികളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഓർത്തഡോക്‌സ്,യാക്കോബായ സഭകൾ തമ്മിലുള്ള തർക്കത്തിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി. തർക്കത്തിലുള്ള ആറ് പള്ളികൾ സർക്കാർ ഏറ്റെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. പള്ളികൾ ഏറ്റെടുക്കാനുള്ള നിർദേശം ബന്ധപ്പെട്ട ജില്ലാ കലക്ടർമാർക്ക് ഹൈക്കോടതി നൽകി.

സുപ്രീം കോടതി വിധിയനുസരിച്ച് പള്ളികൾ ഏറ്റെടുത്ത് കൈമാറുന്നില്ലെന്ന് കാട്ടി ഓർത്തഡോക്‌സ് സഭ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. ജസ്റ്റിസ് വിജി അരുണാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

എറണാകുളം, പാലക്കാട് ജില്ലകളിലുള്ള പള്ളികളാണ് കളക്ടർമാർ ഏറ്റെടുക്കേണ്ടത്. പോത്താനിക്കാട്, മഴുവന്നൂർ, മംഗലം ഡാം, ചെറുകുന്നം, എരിക്കിഞ്ചിറ എന്നിവയാണ് ഈ അഞ്ചു പള്ളികൾ. നേരത്തെ പള്ളികളുടെ അവകാശവുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവ് പുറത്ത് വന്നിരുന്നു. എന്നാൽ ഉത്തരവ് പുറത്ത് വന്നിട്ടും പള്ളികൾ അതാത് സഭകൾക്ക് കൈമാറാൻ സർക്കാരിന് സാധിച്ചിരുന്നില്ല.

പൊലീസിന്റെ സഹായത്തോടെ കൈമാറ്റ നടപടികൾ സർക്കാർ നടത്തിയെങ്കിലും മറു ഭാഗത്തെ വിശ്വാസികളുടെ ശക്തമായ പ്രതിഷേധത്തിൽ പിന്മാറുകയായിരുന്നു. ഈ വിഷയത്തിൽ സഭ അധികൃതർ നൽകിയ കോടതി അലക്ഷ്യ പരാതിയിലാണ് ഇപ്പോൾ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവുണ്ടായിരിക്കുന്നത്.

More Stories from this section

family-dental
witywide