യു.എസ്. കോൺസുൽ ജനറലും തമിഴ്‌നാട് ഐ.ടി. മന്ത്രിയും ചേർന്ന് ഉത്‌ഘാടനം നിർവ്വഹിച്ചു
ചെന്നൈ: യുഎസ് ഗവൺമെന്റും ഇന്ത്യയിൽ പ്രവർത്തിക്കുന്ന യു.എസ്. സ്വകാര്യ കമ്പനികളിലെ സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുള്ള സഹകരണം പരിപോഷിക്കാൻ ചെന്നൈയിൽ നടന്ന ഓവർസീസ് സെക്യൂരിറ്റി അഡ്വൈസറി കൌൺസിൽ (ഒസാക്) ഇന്ത്യ വാർഷിക പൊതുസമ്മേളനം യുഎസ് കോൺസുൽ ജനറൽ ക്രിസ് ഹോഡ്‌ജസും തമിഴ്‌നാട് ഇൻഫർമേഷൻ ടെക്നോളജി (ഐ.ടി.)-ഡിജിറ്റൽ സേവന വകുപ്പ് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജനും ചേർന്ന് വ്യാഴാഴ്ച ഉദ്ഘാടനം ചെയ്‌തു.
പൊതു-സ്വകാര്യമേഖല ബന്ധം വളർത്താൻ യു.എസ്. ഡിപ്പാർട്മെൻറ് ഓഫ് സ്റ്റേറ്റ് വക ഡിപ്ലോമാറ്റിക് സെക്യൂരിറ്റി സർവീസും (ഡി.എസ്.എസ്.) അമേരിക്കയ്ക്ക് പുറത്ത് പ്രവർത്തിക്കുന്ന യു.എസ്. സ്ഥാപനങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുള്ള കൂട്ടായ്‌മയാണ് ഒസാക്. ഇതിലെ അംഗങ്ങൾ ഒന്നുചേർന്ന് സമയബന്ധിതമായി സുരക്ഷാ വിവരങ്ങൾ കൈമാറുകയും അമേരിക്കയ്ക്ക് പുറത്തുള്ള രാജ്യങ്ങളിൽ യു.എസ്. താത്പര്യങ്ങൾ സംരക്ഷിക്കാനായി ശക്തമായ ബന്ധങ്ങൾ പുലർത്തുകയും ചെയ്യുന്നു.
ചെന്നൈയിലെ യു.എസ്. കോൺസുലേറ്റ് ജനറലും ഇന്ത്യയിലങ്ങോളമുള്ള നയതന്ത്ര, കോർപറേറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും അമേരിക്കൻ, ഇന്ത്യൻ സ്വകാര്യമേഖല പങ്കാളികളുമായി ചേർന്ന് പരിശീലനം, തുടർചർച്ചകൾ, പൊതുപരിപാടികൾ, ജാഗ്രതാ നിർദ്ദേശങ്ങൾ, വിശകലനങ്ങൾ എന്നീ കാര്യങ്ങളിൽ സഹകരിക്കാൻ ഈ സമ്മേളനം ഉപയോഗിച്ചു.
“സുരക്ഷാ സ്പെഷ്യലിസ്റ്റുകളും പങ്കാളികളും എന്ന നിലക്ക് ഇന്ത്യയിലെ സ്വകാര്യമേഖലയിലെ പ്രതിനിധികളുമായുള്ള ബന്ധങ്ങളിലൂടെ വിശ്വാസ്യത പടുത്തുയർത്തുന്നത് ഞങ്ങൾ ലക്ഷ്യമിടുന്നു. ഈ ഇന്ത്യൻ പ്രതിനിധികൾ ലിംഗസമത്വ മാതൃക പിന്തുടരുന്നവരും ഭീഷണികൾ ഉൾപ്പെടെയുള്ള സുരക്ഷാ കാര്യങ്ങൾ മികച്ച രീതിയിൽ മുൻകൂട്ടി കാണുന്നവരുമാണ്.” ചെന്നൈയിലെ യു.എസ്. കോൺസുലേറ്റ് ജനറൽ കാര്യാലയത്തിലെ ഡിപ്ലോമാറ്റിക് സെക്യൂരിറ്റി റീജണൽ സെക്യൂരിറ്റി ഓഫിസർ സ്‌കോട്ട് ഷോണർ പറഞ്ഞു,
“ഈ ചരിത്രപ്രധാനമായ സമ്മേളനം ചെന്നൈയിൽ നടക്കുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. ഡിവേഴ്സിറ്റി (വൈവിധ്യം), ഇക്വിറ്റി (സമത്വം), ഇൻക്ലൂഷൻ (ഉൾപ്പെടുത്തൽ), അക്സസ്സിബിലിറ്റി (പ്രാപ്യത) [ഡി.ഇ.ഐ.എ.] എന്നത് തമിഴ്‌നാടിന്റെ ഡി.എൻ.എ.-യിലുള്ളതാണ്. ഒസാക് ഇതേ പാത പിന്തുടരുന്നത് കാണുന്നത് വളരെ സന്തോഷം പകരുന്നു. ഇന്നിവിടെ നടക്കുന്ന ഈ സമ്മേളനത്തിന്റെ വലിപ്പം യു.എസ്.-ഇന്ത്യ ബന്ധത്തിൻറെ പ്രതിഫലനമാണ് – വാണിജ്യപരമായും തന്ത്രപ്രധാനപരമായും. കൃത്യലക്ഷ്യമുള്ള ഭീഷണികളുടെ ഈ കാലത്ത് സ്വയരക്ഷക്കായി നമുക്ക് മുന്നേറി ചിന്തിച്ചും അനുദിനം പഠിച്ചും നീങ്ങേണ്ടതുണ്ട്. പൊതു-സ്വകാര്യമേഖല കൂട്ടുകെട്ടിന്റെ മികച്ച ഒരുദാഹരണമാണ് ഒസാക്.” തമിഴ്‌നാട് ഐ.ടി. മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ പറഞ്ഞു,
“ഇന്നത്തെ ഈ സമ്മേളനം സുരക്ഷിതമായ പ്രവർത്തനാന്തരീക്ഷം ഉറപ്പാക്കാൻ യു.എസ്. ഗവൺമെന്റും സ്വകാര്യമേഖലയും തമ്മിലുള്ള ബന്ധത്തിനെ കൂടുതൽ ശക്തിപ്പെടുത്തുന്നു.” യുഎസ് എംബസി ന്യൂഡൽഹിയിലെ ഡിപ്ലോമാറ്റിക് സെക്യൂരിറ്റി സീനിയർ റീജണൽ സെക്യൂരിറ്റി ഓഫിസർ ക്രിസ്റ്റഫർ ഗില്ലിസ് പറഞ്ഞു,
“ഇന്ത്യയിലെ ഒസാക് ചാപ്റ്ററുകൾ രാജ്യത്ത് പ്രവർത്തിക്കുന്ന യു.എസ്. സ്വകാര്യ കമ്പനികളിലെ സുരക്ഷാ ഉദ്യോഗസ്ഥർക്കിടയിൽ മികച്ച രീതികളും സഹപ്രവർത്തനവും പ്രോത്സാഹിപ്പിക്കുന്നു.”ഒസാക് ഇന്ത്യ – ചെന്നൈ ചാപ്റ്റർ പ്രൈവറ്റ് കോ-ചെയർ ജോൺ പോൾ മാണിക്കം പറഞ്ഞു,
ഒസാക് ഇന്ത്യ – ചെന്നൈ ചാപ്റ്റർ: സ്‌കോട്ട് ഷോണർ, ജോൺ പോൾ മാണിക്കം എന്നിവർ ചേർന്ന് നയിക്കുന്ന ഒസാക് ഇന്ത്യ ചെന്നൈ ചാപ്റ്റർ ദീർഘകാലമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ചാപ്റ്ററുകളിലൊന്നാണ്.
ഒസാക് ഇന്ത്യ – ബെംഗളൂരു ചാപ്റ്റർ: സ്‌കോട്ട് ഷോണർ, ഡെൽ ടെക്നോളജീസ് റീജിയണൽ സെക്യൂരിറ്റി ലീഡ് അനുഭവ് മിശ്ര എന്നിവർ ചേർന്ന് നയിക്കുന്ന ഒസാക് ഇന്ത്യ ബെംഗളൂരു ചാപ്റ്റർ ഇന്ത്യയിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ശൃംഖലകളിലൊന്നാണ്.
OSAC India Annual General Meeting at Chennai