മാനന്തവാടി: മാനന്തവാടിയില്‍ ജീപ്പ് മറിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. മാനന്തവാടി തിരുനെല്ലിക്കടുത്ത് അപ്പപ്പാറ ചേകാടിയിലാണ് അപകടമുണ്ടായത്. അസം സ്വദേശിയാണ് മരിച്ചത്. ഒന്‍പത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ജല്‍ ജീവന്‍ മിഷന്റെ കരാര്‍ തൊഴിലാളികള്‍ സഞ്ചരിച്ച ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചയാളുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.