രണ്ടു വര്‍ഷംകൊണ്ട് ക്ലിഫ് ഹൗസില്‍ നടത്തിയത് 1.80 കോടിയിലധികം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ലിഫ്റ്റിന് 17 ലക്ഷം, തൊഴുത്തിന് 23 ലക്ഷം…

തിരുവനന്തപുരം: രണ്ടു വര്‍ഷംകൊണ്ട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ നടത്തിയത് ആകെ 1,80,81,000 രൂപയുടെ നിര്‍മാണ പ്രവൃത്തികള്‍. 2021 മുതല്‍ 2023 വരെയുള്ള വര്‍ഷങ്ങളിലാണ് ഇത്രയും തുക നിര്‍മാണ പ്രവൃത്തികള്‍ക്കായി ചിലവാക്കിയത്.

നിയമസഭയില്‍ ടി. സിദ്ദിഖ് എം.എല്‍.എ. ആവശ്യപ്പെട്ടത് പ്രകാരം ലഭ്യമാക്കിയ വിശദാംശങ്ങളിലാണ് ക്ലിഫ് ഹൗസില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പ് നടത്തിയ പ്രവൃത്തികളുടെ കണക്ക് നല്‍കിയത്. 14 പൂര്‍ത്തിയായ പ്രവൃത്തികളുടെ കണക്കാണ് ഇപ്പോള്‍ നിയമസഭയെ അറിയിച്ചിരിക്കുന്നത്. 98 ലക്ഷം രൂപയാണ് സെക്യൂരിറ്റി ഗാര്‍ഡ് റൂമിന്റെ നിര്‍മാണത്തിനായി ചിലവഴിച്ചത്. ഏറ്റവും അധികം തുക ചിലവഴിച്ചത് ഇതിനായാണ്.

ക്ലിഫ് ഹൗസ് വളപ്പിലുള്ള കാലിത്തൊഴുത്തിനുവേണ്ടി ചെലവാക്കിയത് 23.98 ലക്ഷം രൂപയും ചാണക കുഴിക്കായി 4.40 ലക്ഷം രൂപയും സര്‍ക്കാര്‍ ചിലവാക്കി. രണ്ടുപ്രാവശ്യമായി ശുചിമുറി നന്നാക്കാന്‍ 2.95 ലക്ഷം രൂപയും പെയിന്റിങ്ങിന് 12 ലക്ഷം രൂപ വിനിയോഗിക്കുകയും ബാക്കിയുള്ള പണികള്‍ക്കായി ടെന്‍ഡര്‍ നടപടിയും തുടങ്ങിയിട്ടുണ്ട്. ലിഫ്റ്റ് സ്ഥാപിക്കാന്‍ 17 ലക്ഷവും ക്ലിഫ്ഹൗസിലെ പൈപ്പ് ലൈന്‍ മാറ്റിവെക്കാന്‍ 5.65 ലക്ഷവും ചെലവാക്കിയെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

More Stories from this section

family-dental
witywide