മെക്സിക്കോയില്‍ മയക്കുമരുന്ന് കടത്തുകാരുടെ ഏറ്റുമുട്ടല്‍: നൂറിലധികം പേര്‍ കൊല്ലപ്പെട്ടു, 50 പേരെ കാണാതായി

മെക്‌സിക്കോ സിറ്റി: മെക്സിക്കോയില്‍ മയക്കുമരുന്ന് കടത്തുകാരുടെ ഏറ്റുമുട്ടലില്‍ മെക്‌സിക്കോയുടെ പടിഞ്ഞാറന്‍ സിനലോവ സംസ്ഥാനത്ത് 100 പേര്‍ കൊല്ലപ്പെടുകയും 51 പേരെ കാണാതാവുകയും ചെയ്തതായി റിപ്പോര്‍ട്ട്. മയക്കുമരുന്ന് സംഘമായ സിനലോവ കാര്‍ട്ടലിലെ ഏറ്റവും ശക്തമായ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള സംഘട്ടനത്തെ തുടര്‍ന്നാണ് ഈ സംഭവവികാസങ്ങള്‍. കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരനും ഗ്രൂപ്പുകളിലൊന്നിന്റെ നേതാവുമായ ഇസ്മായേല്‍ ‘എല്‍ മയോ’ സംബാദയെ അമേരിക്കയില്‍ അറസ്റ്റ് ചെയ്ത ജൂലൈ മുതല്‍ മെക്‌സിക്കോയില്‍ സംഘര്‍ഷം വര്‍ദ്ധിച്ചിരുന്നു.

സെപ്തംബര്‍ 9 ന് പോരാട്ടം ശക്തമായതിനുശേഷം, തലസ്ഥാനമായ കുലിയാക്കനില്‍ നിരവധി വെടിവയ്പ്പുകളുണ്ടാകുകയും പല ദിവസങ്ങളിലും സ്‌കൂളുകളും റെസ്റ്റോറന്റുകളും കടകളും ഉള്‍പ്പെടെ അടയ്ക്കുകയും ചെയ്തിട്ടുണ്ട്.

More Stories from this section

family-dental
witywide