മിസോറാമിൽ കനത്ത മഴ; 2,500ലേറെ വീടുകളും കെട്ടിടങ്ങളും തകർന്നു, ഒരു മരണം

ഐസ്വാൾ: മിസോറാമിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെയുണ്ടായ ഇടിമിന്നലിൽ 2,500-ലധികം വീടുകളും സ്‌കൂളുകളും സർക്കാർ കെട്ടിടങ്ങളും തകരുകയും ഒരു സ്ത്രീ മരിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.

ഞായറാഴ്ചയ്ക്കും ചൊവ്വാഴ്ചയ്ക്കും ഇടയിൽ മിസോറാമിൻ്റെ പല ഭാഗങ്ങളിലും കനത്ത മഴയോടൊപ്പം ശക്തമായ കൊടുങ്കാറ്റും ആലിപ്പഴവർഷവും സംസ്ഥാനത്ത് നാശം വിതച്ചു. തിങ്കളാഴ്ച ശക്തമായ കാറ്റിൽ മരം കടപുഴകി വീണ് 45 കാരിയായ സ്ത്രീ മരിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.

അഞ്ച് ജില്ലകളിലെ 15 പള്ളികള്‍, അഞ്ച് ജില്ലകളിലെ 17 സ്‌കൂളുകള്‍, മ്യാന്‍മര്‍ അഭയാര്‍ഥികളെയും മണിപ്പൂരില്‍ നിന്നുള്ള ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവരെയും പാര്‍പ്പിച്ചിരിക്കുന്ന ചമ്പൈ, സെയ്ച്വല്‍ ജില്ലകളിലെ 11 ദുരിതാശ്വാസ ക്യാമ്പുകള്‍, കൊളാസിബ്, സെര്‍ച്ചിപ് ജില്ലകളിലെ 11 അംഗന്‍വാടികള്‍ എന്നിവയും ഇടിമിന്നലിലും ആലിപ്പഴ വര്‍ഷത്തിലും 2,500 വീടുകളും സര്‍ക്കാര്‍ കെട്ടിടങ്ങളും തകര്‍ന്നുവന്നും സംസ്ഥാന ദുരന്തനിവാരണ, പുനരധിവാസ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വടക്കന്‍ മിസോറാമിലെ കൊലാസിബ് ജില്ലയിലാണ് ഏറ്റവും നാശനഷ്ടമുണ്ടായത്. 795 വീടുകളും ഏഴ് സ്‌കൂളുകളും ആറ് പള്ളികളും എട്ട് അംഗന്‍വാടികളും 11 ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സുകളും ഉള്‍പ്പെടെ 800-ലധികം കെട്ടിടങ്ങള്‍ തകര്‍ന്നു. ഐസ്വാള്‍ ജില്ലയില്‍ 632 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

More Stories from this section

family-dental
witywide