ഒതുക്കാന്‍ വേണ്ടിയാണ് മത്സരിപ്പിച്ചതെന്ന് ജനങ്ങള്‍ക്ക് തോന്നി; കെ.കെ. ശൈലജ ഭാവിയിൽ മുഖ്യമന്ത്രിയാകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന് പി. ജയരാജൻ

തിരുവനന്തപുരം: ഭാവിയിൽ കെ.കെ. ശൈലജ മുഖ്യമന്ത്രിയാകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി സ്ഥാനാർഥിയായി അവതരിപ്പിക്കാൻ കഴിയുന്ന നേതാവായതുകൊണ്ടാണു ശൈലജ വടകരയിൽ പരാജയപ്പെട്ടതെന്നും സിപിഎം സംസ്ഥാന കമ്മിറ്റിയിൽ പി. ജയരാജൻ.

മുഖ്യമന്ത്രി മാറണമെന്നോ, പകരം കെ.കെ.ശൈലജയെ കൊണ്ടുവരണമെന്നോ ജയരാജൻ പ്രത്യക്ഷമായി പറഞ്ഞിട്ടില്ല. എന്നാൽ വടകരയിലെ ജനങ്ങൾക്കും ശൈലജ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹമുണ്ട്. അവരെ ഒതുക്കുന്നതിന് വേണ്ടിയാണ് മത്സരിപ്പിച്ചതെന്ന തോന്നൽ ജനങ്ങൾക്കുണ്ടായി. ശൈലജയെ ഡൽഹിയിലെ പാർലമെന്റിലേക്ക് അയക്കാതെ കേരളത്തിൽ തന്നെ നിലനിർത്താനുള്ള വടകരയിലുള്ളവരുടെ ആഗ്രഹം തോൽവിയുടെ ഘടകമാണെന്ന് ജയരാജൻ പറഞ്ഞു.

സംസ്ഥാനത്തെ സാമ്പത്തിക ഞെരുക്കവും ധനകാര്യ മാനേജ്മെന്റും ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണമായെന്ന ആക്ഷേപം സംസ്ഥാന കമ്മിറ്റിയിൽ ഉയർന്നിരുന്നു. ഇതു തന്നെ ലക്ഷ്യമിട്ടാണെന്ന് പറഞ്ഞ് പാർട്ടിക്കു വിശ്വാസമില്ലെങ്കിൽ ഒഴിയാനുള്ള സന്നദ്ധത സംസ്ഥാന സെക്രട്ടേറിയറ്റിൽ ധനമന്ത്രി പ്രകടിപ്പിച്ചെന്നാണു വിവരം. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയനോ പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനോ ഇതിനെ അനുകൂലിച്ചില്ല.

More Stories from this section

family-dental
witywide