പാലക്കാട്: കോണ്‍ഗ്രസ് സീറ്റ് നിക്ഷേധിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടി വിട്ട ഡോക്ടര്‍ പി. സരിന്‍ പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് സരിന്റെ പേര് ഏകകണ്ഠമായി അംഗീകരിച്ചു. ഇതോടെ, പാര്‍ട്ടി ചിഹ്നത്തിലായിരിക്കും സരിന്‍ അങ്കത്തിനിറങ്ങുക.
സരിന്റെ വരവ് പാലക്കാട് ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍. മാത്രമല്ല, സരിന്‍ മികച്ച സ്ഥാനാര്‍ത്ഥി ആണെന്നാണ് സെക്രട്ടറിയേറ്റില്‍ അംഗങ്ങള്‍ വിലയിരുത്തിയത്. സെക്രട്ടറിയേറ്റിന്റെ തീരുമാനം സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനായി വിട്ടിരിക്കുകയാണ്. സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തോട് കൂടി വൈകിട്ട് പേര് പ്രഖ്യാപിക്കുമെന്നാണ് വിവരം.
Tags: