പി. വിജയൻ ഇന്റലിജന്‍സ് വിഭാഗം സംസ്ഥാന മേധാവി

തിരുവനന്തപുരം: ഇന്റലിജന്‍സ് വിഭാഗം സംസ്ഥാന മേധാവിയായി മുതിര്‍ന്ന IPS ഉദ്യോഗസ്ഥനായ പി. വിജയനെ നിയമിച്ചു. മനോജ് ഏബ്രഹാം ക്രമസമാധാനചുമതലയുള്ള എഡിജിപിയായി നിയമിക്കപ്പെട്ടതിനെ തുടര്‍ന്നാണ് പി. വിജയന്‍ ഇന്റലിജന്‍സ് വിഭാഗം മേധാവിയാകുന്നത്. കേരള പൊലീസ് അക്കാദമി ഡയറക്ടറുടെ ചുമതല നിര്‍വഹിച്ചു വരികയായിരുന്നു പി. വിജയന്‍. എ. അക്ബറിനെ അക്കാദമി ഡയറക്ടറായി നിയമിച്ചു. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

ക്രമസമാധാനചുമതലയുണ്ടായിരുന്ന മുന്‍ എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പി. വിജയനെ മുന്‍പ് സസ്പെന്‍ഡ് ചെയ്തിരുന്നു. കോഴിക്കോട്ട് ട്രെയിനില്‍ തീവെച്ച സംഭവത്തില്‍ പ്രതിയുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണത്തിൽ അന്വേഷണവിധേയമായുള്ള സസ്പെന്‍ഷന്‍. പിന്നീട് സര്‍വീസില്‍ തിരിച്ചെത്തിയ അദ്ദേഹം പൊലീസ് അക്കാദമി ഡയറക്ടറായി ചുമതലയേറ്റു.

P Vijayan IPS Kerala State Intelligence Head

More Stories from this section

family-dental
witywide