ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതികളായ പത്മ അവാര്‍ഡുകള്‍ ഇന്ന് സമ്മാനിക്കും. രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുക.
രാഷ്ട്രപതിഭവനില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, നര്‍ത്തകി പത്മ സുബ്രഹ്മണ്യം എന്നിവര്‍ക്ക് പത്മവിഭൂഷണ്‍ സമ്മാനിക്കും. മരണാനന്തര ബഹുമതിയായി സാമൂഹിക ശാസ്ത്രജ്ഞന്‍ ബിന്ദ്വേശ്വര്‍ പഥക്കിനു പത്മവിഭൂഷണും രാജ്യത്തെ ആദ്യ വനിത സുപ്രീംകോടതി ജഡ്ജിയും മുന്‍ തമിഴ്നാട് ഗവര്‍ണറുമായ ജസ്റ്റിസ് ഫാത്തിമ ബീവിക്ക് പത്മഭൂഷണും സമ്മാനിക്കും.
ബിജെപി നേതാവ് ഒ. രാജഗോപാല്‍, ഗായിക ഉഷ ഉതുപ്പ് എന്നിവര്‍ക്കും പത്മഭൂഷണ്‍ സമ്മാനിക്കും. ചിത്രന്‍ നമ്പൂതിരിപ്പാട്, ഗുരു മുനി നാരായണ പ്രസാദ്, കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന്‍, കര്‍ഷകനായ സത്യനാരായണ ബെളേരി, തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി തുടങ്ങിയവര്‍ക്ക് പത്മശ്രീ പുരസ്‌കാരവും രാഷ്ട്രപതി സമ്മാനിക്കും.