കെ. കരുണാകരന്റെ മകനു സീറ്റ് കൊടുക്കില്ലെന്ന് ഞാന്‍ പറഞ്ഞത് ശരിയായില്ലേ ? രാഹുലിനെതിരെ പദ്മജ

തിരുവനന്തപുരം: കോണ്‍ഗ്രസിനു പാലക്കാട് ഒരു ആണ്‍കുട്ടി പോലും ഇല്ലേ മത്സരിപ്പിക്കാനെന്ന ചോദ്യവുമായി ബിജെപി നേതാവ് പദ്മജ വേണുഗോപാല്‍. ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതോടെയാണ് പദ്മജയുടെ പ്രതികരണം.

കെ. കരുണാകരന്റെ കുടുംബത്തെ (പ്രത്യേകിച്ച് ഞങ്ങളുടെ അമ്മയെ) കരി വാരിപൂശിയ ഇയാളെ മാത്രമേ കോണ്‍ഗ്രസുകാര്‍ക്ക് കിട്ടിയുള്ളൂവെന്നും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചിത്രം പങ്കുവച്ച് ഫേസ്ബുക്കില്‍ പദ്മജ കുറിച്ചു. പാലക്കാട് കെ. മുരളീധരന്റെ പേര് കേട്ടിരുന്നുവെന്നും കെ. കരുണാകരന്റെ മകനു സീറ്റ് കൊടുക്കില്ലെന്ന് താന്‍ പറഞ്ഞത് ശരിയായില്ലേയെന്നും പാലക്കാട് ജില്ലാ നേതൃത്വം ഒറ്റക്കെട്ടായി പറഞ്ഞിട്ടും സംസ്ഥാന നേതൃത്വം കെ. മുരളീധരനു സീറ്റ് നിഷേധിച്ചുവെന്നും പത്മജ ആരോപിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

പാലക്കാട് ശ്രീ രാഹുല്‍ മങ്കൂട്ടത്തില്‍ മത്സരിക്കുന്നു എന്ന് കേട്ടു. ഞാന്‍ പറഞ്ഞതെല്ലാം ശരിയായി വരുന്നു. പാലക്കാട് ഒരു ആണ്‍കുട്ടി പോലും ഇല്ലേ മത്സരിപ്പിക്കാന്‍? കെ.കരുണാകരന്റെ കുടുംബത്തെ (പ്രത്യേകിച്ച് ഞങ്ങളുടെ അമ്മയെ) കരി വാരിപൂശിയ ഇയാളെ മാത്രമേ കോണ്‍ഗ്രസുകാര്‍ക്ക് കിട്ടിയുള്ളൂ ഇലക്ഷനു മത്സരിപ്പിക്കാന്‍? കെ.മുരളീധരന്റെ പേര് കേട്ടിരുന്നു. ഞാന്‍ അപ്പോഴേ പറഞ്ഞു കെ.കരുണാകരന്റെ മകന് അവര്‍ സീറ്റ് കൊടുക്കില്ല എന്ന്. പറഞ്ഞത് ശരിയായില്ലേ ? പാലക്കാട് ജില്ലാ നേതൃത്വം ഒറ്റക്കെട്ടായി പറഞ്ഞിട്ടും സംസ്ഥാന നേതൃത്വം കെ.മുരളീധരനു സീറ്റ് നിഷേധിച്ചു. ഇത് ആരും ഇല്ല എന്ന് പറയേണ്ട.

More Stories from this section

family-dental
witywide