കോൺഗ്രസിനെ മടുത്തിട്ടില്ല, നേതാക്കളെ മടുത്തു, നേരിട്ടത് അവഗണന, തന്നെ കേട്ടത് സുധാകരൻ മാത്രം; മുരളി തൃശൂരിലേക്ക് വിരണ്ടോടി: പദ്മജ

തിരുവനന്തപുരം: ബി ജെ പി പ്രവേശനത്തെ ന്യായീകരിച്ചും കോൺഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചും പദ്മജ വേണുഗോപാൽ രംഗത്ത്. കോണ്‍ഗ്രസ് പാർട്ടിയെ മടുത്തിട്ടല്ല താൻ ബി ജെ പിയിലേക്ക് പോയതെന്ന് പറഞ്ഞ പദ്മജ, നേതാക്കളെ മടുത്തിട്ടാണ് പാർട്ടി വിട്ടതെന്നും വിശദീകരിച്ചു. താൻ നേരിട്ട അവഗണനകൾ പാർട്ടിക്കുള്ളിൽ നിരന്തരം ഉന്നയിച്ചിട്ടും ആരും അത് വിലയ്ക്കെടുത്തില്ല. കടുത്ത അവഗണനയാണ് പാർട്ടിയിൽ പിന്നെയും നേരിടേണ്ടിവന്നത്. തന്‍റെ ഭാഗം കേൾക്കാൻ പല നേതാക്കളും തയ്യാറായില്ല. അല്‍പമെങ്കിലും തന്നെ കേള്‍ക്കാന്‍ തയാറായത് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ മാത്രമാണെന്നും അദ്ദേഹത്തിനു മുന്നില്‍ താന്‍ പൊട്ടിക്കരഞ്ഞിട്ടുണ്ടെന്നും പത്മജ വിവരിച്ചു.

പലതവണയായി ഒരുപാട് നേതാക്കളുടെ അടുത്തുപോയി പരാതി പറഞ്ഞിട്ടുണ്ട്. എന്നാൽ നാണംകെടുന്ന അനുഭവമായി അത് മാറികയായിരുന്നു. നേതാക്കളിൽ ചിലർ പറഞ്ഞ വാക്കുകൾ പറയാൻ പോലും സാധിക്കുന്നതല്ല. തന്റെ അച്ഛനും ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും അച്ഛന്റെ ശാപമാണ് കോൺഗ്രസ് ഇപ്പോൾ അനുഭവിക്കുന്നതെന്ന് തോന്നാറുണ്ടെന്നും പദ്മജ കൂട്ടിച്ചേർത്തു.

സഹോദരൻ കെ മുരളീധരനെതിരെയും പദ്മജ വിമർശനം അഴിച്ചുവിട്ടു. തന്‍റെ പാര്‍ട്ടി മാറ്റത്തില്‍ കെ മുരളീധരന്‍ വിരണ്ടുപോയെന്നും അതുകൊണ്ടാണ് തൃശൂരിലേക്ക് ഓടിയതെന്നുമാണ് പദ്മജ പറഞ്ഞത്. കഴിഞ്ഞ ജന്മത്തിലെ ശത്രുവാണ് ഈ ജന്മത്തിൽ സഹോദരിയായതെന്ന് പറഞ്ഞതൊന്നും മറന്നിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. തന്നെ ചീത്ത പറഞ്ഞിട്ട് തിരഞ്ഞെടുപ്പിൽ ജയിക്കാൻ പറ്റുമെങ്കിൽ ജയിക്കട്ടെയെന്നും പദ്മജ അഭിപ്രായപ്പെട്ടു. ചേട്ടനായിപ്പോയെന്നും അനിയനായിരുന്നെങ്കിൽ രണ്ട് അടി കൊടുക്കുമായിരുന്നെന്നും പത്മജ കൂട്ടിച്ചേർത്തു.

padmaja venugopal against k muraleedharan and congress leaders

More Stories from this section

family-dental
witywide