‘ലൗ ജിഹാദുണ്ട്’; കേരള സ്റ്റോറി പ്രദർശിപ്പിക്കുന്നത് നല്ലതെന്ന് ബിജെപി നേതാവ് പത്മജ വേണു​ഗോപാൽ

തൃശൂർ: കേരള സ്റ്റോറി സിനിമ പ്രദർശിപ്പിക്കുന്നത് നല്ലതാണെന്നും കുട്ടികൾക്ക് സന്ദേശം നൽകണമെന്നും ബിജെപി പത്മജ വേണു​ഗോപാൽ. സംസ്ഥാനത്ത് ലൗ ജിഹാദുണ്ടെന്നും എന്നാൽ പറയുന്ന അത്രയ്ക്കൊന്നുമില്ലെന്നും അവർ പറഞ്ഞു. എന്റെ ഒന്നുരണ്ട് സുഹൃത്തുക്കളുടെ മക്കൾക്ക് ഇങ്ങനെ പറ്റിയിട്ട് അവർ വന്ന് സങ്കടം പറഞ്ഞ് കരഞ്ഞിട്ടുണ്ട്. ഇന്നത്തെ തലമുറ പലതും പഠിക്കണം. ഉണ്ടോ ഇല്ലയോ എന്നതല്ല. ഇങ്ങനെയുണ്ടെന്ന് വാർത്ത പരക്കുമ്പോൾ ഒരു സന്ദേശം കുട്ടികൾക്കു കൊടുക്കുന്നത് വളരെ നല്ലതാണെന്നും പത്മജ പറഞ്ഞു.

സിനിമ കാണുമ്പോൾ കുട്ടികൾക്ക് ഏതാണ് ശരിയും തെറ്റുമെന്ന് മനസിലാകും. ഇന്നത്തെ കുട്ടികൾ പലരും ഇഷ്ടത്തിന്റെ പുറത്തു ചാടിവീണ ശേഷം തെറ്റുകൾ കാണുമ്പോൾ തിരിച്ചുവരുന്നവരാണ്. അതിൽ പല മതക്കാരുമുണ്ടാകും. തന്റെ അഭിപ്രായത്തെ എങ്ങനെ വേണമെങ്കിലും അതിനെ വ്യാഖ്യാനിക്കാമെന്നും പത്മജ വേണു​ഗോപാൽ പറഞ്ഞു.

കേരള സ്റ്റോറി ചില കൃസ്ത്യൻ സഭകൾ പ്രദർശിപ്പിച്ചതിന് പിന്നാലെയാണ് പത്മജ വേണു​ഗോപാൽ അഭിപ്രായവുമായി രം​ഗത്തെത്തിയത്. ദൂരദർശനും സിനിമ പ്രദർശിപ്പിച്ചിരുന്നു. പിന്നാലെ കടുത്ത വിമർശനവുമായി ഭരണപക്ഷവും പ്രതിപക്ഷവും രം​ഗത്തെത്തി.

Padmaja venugopal on Kerala story film

More Stories from this section

family-dental
witywide