‘മാന്യമായ തോല്‍വിയല്ല, എന്നെ പരാജയപ്പെടുത്തിയവര്‍ തന്നെയാണ് മുരളീധരനേയും തോല്‍പ്പിച്ചത്’; വേദനയുണ്ടെന്നും പത്മജ

തൃശൂർ: തൃശൂരിലെ കെ മുരളീധരന്‍റെ പരാജയത്തിൽ പ്രതികരിച്ച് സഹോദരിയും ബി ജെ പി നേതാവുമായ പത്മജ വേണുഗോപാൽ രംഗത്ത്. തന്നെ പരാജയപ്പെടുത്തിയവര്‍ തന്നെ ആണ് സഹോദരനെയും തോല്‍പിച്ചതെന്നാണ് പത്മജ അഭിപ്രായപ്പെട്ടത്. ബി ജെ പിയില്‍ ചേരാനുള്ള തന്റെ തീരുമാനം തെറ്റിയില്ലെന്നും അവര്‍ പറഞ്ഞു. മാന്യമായ തോല്‍വി അല്ല മുരളീധരന്റേത്. അതില്‍ വേദന ഉണ്ട്. തൃശ്ശൂരില്‍ ആരാണ് അദ്ദേഹത്തെ കുഴിയില്‍ ചാടിച്ചത് എന്ന് അദ്ദേഹം തുറന്നുപറയണമെന്നും പത്മജ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസില്‍ അധികാരം കോക്കസിന്റെ കൈയ്യിലാണ്. കെ മുരളീധരനുമായി സംസാരിച്ചിട്ടില്ല. നല്ല ബുദ്ധിയും വിവരവും ഉള്ള ആളാണ് മുരളിധരന്‍. രാഷ്ട്രീയമായി രണ്ട് ചേരിയില്‍ ആണെങ്കിലും സ്‌നേഹത്തിന് ഒരു കുറവും ഇല്ല. തൃശൂരിലെ കോണ്‍ഗ്രസിലെ എല്ലാവരും മോശം ആളുകള്‍ അല്ല. നല്ല ആളുകളുടെ കൈയ്യില്‍ അധികാരം ഇല്ല. കെ മുരളീധരന് മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും പത്മജ കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide