
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തില്‍ ക്ഷേത്ര ജീവനക്കാരനെ പഴിചാരി മോഷ്ടാവ്. സംഭവത്തില്‍ പിടിക്കപ്പെട്ട ഗണേശ് ഝായുടെ മൊഴിയനുസരിച്ച് ഉരുളി മോഷ്ടിച്ചതല്ലെന്നും ക്ഷേത്ര ജീവനക്കാരന്‍ തന്നതാണെന്നും പറയുന്നു.
നിവേദ്യ ഉരുളി പുറത്തേക്ക് കൊണ്ടുപോയപ്പോള്‍ ആരും തടഞ്ഞില്ലെന്നും ഗണേജ് ഝാ ഹരിയാന പൊലീസിനോട് പറഞ്ഞു. ആരെങ്കിലും തടഞ്ഞിരുന്നുവെങ്കില്‍ ഉരുളി മടക്കി നല്‍കുമായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. സംഭവത്തില്‍ ക്ഷേത്ര ജീവനക്കാരുടെ മൊഴി പൊലീസ് ഇന്നു രേഖപ്പെടുത്തും.
ക്ഷേത്രത്തിലെ അതീവ സുരക്ഷാ മേഖലയിലായിരുന്നു മോഷണം. 15നാണ് ക്ഷേത്രം ഭാരവാഹികള്‍ വിവരം പൊലീസില്‍ അറിയിച്ചത്. സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ പ്രതികളുടെ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. സംഭവത്തില്‍ ഹരിയാന സ്വദേശികളായ മൂന്നു പേരാണ് പൊലീസിന്റെ പിടിയിലായിരിക്കുന്നത്. വ്യാഴാഴ്ചയാണ് ക്ഷേത്രത്തില്‍ മോഷണം നടന്നത്.