ന്യൂയോര്‍ക്ക്: ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖിനും അല്‍-ഷാമിനും (ഐഎസ്‌ഐഎസ്) പിന്തുണയും സഹായങ്ങളും നല്‍കാന്‍ ശ്രമിച്ചതിന് കാനഡയില്‍ താമസിക്കുന്ന പാകിസ്ഥാന്‍ പൗരനെ അറസ്റ്റ് ചെയ്തതായി യുഎസ് നീതിന്യായ വകുപ്പ്.
അറസ്റ്റിലായത് 20 കാരനായ മുഹമ്മദ് ഷാസെബ് ഖാന്‍ ആണ്. ‘ഐഎസിന്റെ പേരില്‍ കഴിയുന്നത്ര ജൂതന്മാരെ കൊന്നൊടുക്കുക എന്ന ഉദ്ദേശത്തോടെ ഇയാള്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ ഒക്ടോബര്‍ 7 ന് ഭീകരാക്രമണം ആസൂത്രണം ചെയ്തതായി അറ്റോര്‍ണി ജനറല്‍ മെറിക് ബി ഗാര്‍ലന്‍ഡ് പറഞ്ഞു.
ഇസ്രായേലിനെതിരായ ഹമാസിന്റെ ഭീകരമായ ആക്രമണത്തിന് ഏകദേശം ഒരു വര്‍ഷത്തിന് ശേഷം, അമേരിക്കയിലെ ജൂതന്മാരെ കൊല്ലാന്‍ പ്രതി തീരുമാനിച്ചതായാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് നേതൃത്വം നല്‍കിയത് എഫ്ബിഐയാണ്.
കാനഡയില്‍ നിന്ന് ന്യൂയോര്‍ക്ക് സിറ്റിയിലേക്ക് പോകാന്‍ ഇയാള്‍ ശ്രമിച്ചെന്നും അവിടെ ന്യൂയോര്‍ക്കിലെ ബ്രൂക്ക്‌ലിനിലെ ഒരു ജൂത കേന്ദ്രത്തില്‍ കൂട്ട വെടിവയ്പ്പ് നടത്താന്‍ ഉദ്ദേശിച്ചിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി. ‘ഒക്ടോബര്‍ 7 ഉം ഒക്ടോബര്‍ 11 ഉം ജൂതന്മാരെ കൊലപ്പെടുത്താനുള്ള ഏറ്റവും നല്ല ദിവസമാണെന്ന് ഇയാള്‍ വിശ്വസിച്ചിരുന്നു. കാരണം ഒക്ടോബര്‍ 7 ഇസ്രായേലിനെതിരായ ഹമാസ് ആക്രമണത്തിന്റെ വാര്‍ഷികമാണ്. ഒക്ടോബര്‍ 11 യോം കിപ്പൂര്‍, യഹൂദരുടെ മതപരമായ പ്രധാനദിനമാണ്. ഇാള്‍ക്കെതിരെ കുറ്റം തെളിഞ്ഞാല്‍ 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം.