‘തകർച്ചയിൽ നിന്ന് കരകയറണം’; ഐഎംഎഫിൽ നിന്ന് 700 കോടി ഡോളർ കടമെടുത്ത് പാകിസ്ഥാൻ

ഇസ്‍ലാമാബാദ്: പാകിസ്താൻ 700 കോടി ഡോളറിന്റെ വായ്പ കരാർ കൂടി ഒപ്പിട്ടതായി അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) അറിയിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് വായ്പ. രാഷ്ട്രീയ അസ്ഥിരത, 2022ലെ മൺസൂൺ പ്രളയം, ആഗോള സാമ്പത്തിക മാന്ദ്യം തുടങ്ങിയ കാരണങ്ങളാൽ പാകിസ്ഥാന്റെ സാമ്പത്തിക രം​ഗം താറുമാറായിരുന്നു. ഉയർന്ന പണപ്പെരുപ്പവും പൊതു കടങ്ങളും കൊണ്ട് പാകിസ്താന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമായി തുടരുകയാണ്.

പുതിയ മൂന്ന് വർഷത്തെ കരാറിന് ഐ.എം.എഫ് എക്‌സിക്യൂട്ടീവ് ബോർഡിന്റെ അംഗീകാരം ആവശ്യമാണെന്നും സാമ്പത്തിക സ്ഥിരത ഉറപ്പിക്കുന്നതിനും ശക്തവും കൂടുതൽ പ്രതിരോധശേഷിയുള്ളതുമായ വളർച്ചയ്‌ക്കുള്ള സാഹചര്യങ്ങൾ സൃഷ്‌ടിക്കാൻ പാകിസ്ഥാനെ കരാർ പ്രാപ്‌തമാക്കുമെന്നും ഐ.എം.എഫ് പ്രസ്താവനയിൽ പറഞ്ഞു. മാസങ്ങളോളം ചർച്ച നടത്തിയതിനെ തുടർന്നാണ് വായ്പ ലഭ്യമായത്. ഐ.എം.എഫിന്റെ ആവശ്യം പരിഗണിച്ച്, വരും വർഷത്തിൽ ധനക്കമ്മി 1.5 ശതമാനം മുതൽ 5.9 ശതമാനം വരെ കുറക്കാനും പാകിസ്താൻ ലക്ഷ്യമിടുന്നു.

Pakistan borrowing 700 crore dollar from IMF

More Stories from this section

family-dental
witywide