തൂക്കുസഭ! ജയിലിലിരുന്ന് കിംഗ് മേക്കറാകാൻ ഇമ്രാൻ, ഏറ്റവും വലിയ ഒറ്റകക്ഷി പിടിഐ സ്വതന്ത്രർ; വിട്ടുകൊടുക്കാതെ ഷെരീഫും

ഇസ്ലാമാബാദ്: ദേശീയ തെരഞ്ഞെടുപ്പ് ഫലം പൂർണമാകുമ്പോൾ പാകിസ്ഥാന്‍ തൂക്കുസഭയിലേക്കെന്നാണ് വ്യക്തമാകുന്നത്. ഇതോടെ ജയിലിൽ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാൻ കിംഗ് മേക്കറാകുമെന്നാണ് വ്യക്തമാകുന്നത്. ഇമ്രാന്‍റെ പി ടി ഐ പാർട്ടിക്ക് വലിയ മുന്നേറ്റമാണ് ലഭിച്ചിരിക്കുന്നത്. സ്വതന്ത്രരെ ഇറക്കിയുള്ള ഇമ്രാന്‍റെ തന്ത്രങ്ങൾ വിജയിച്ചെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ഫലം പ്രഖ്യാപിച്ച 252 സീറ്റുകളില്‍ 97 സീറ്റുകളിലും വിജയം സ്വന്തമാക്കിയത് പി ടി ഐ സ്വതന്ത്രരാണ്. നവാസ് ഷെരീഫിന്‍റെ പാകിസ്ഥാന്‍ മുസ്ലിംലീഗ് 72 സീറ്റിലും ബിലാവല്‍ ഭൂട്ടോയുടെ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി 52 സീറ്റുകളിലും വിജയിച്ചു. പാകിസ്ഥാനില്‍ സര്‍ക്കാരുണ്ടാക്കാന്‍ 133 സീറ്റിന്‍റെ ഭൂരിപക്ഷമാണ് വേണ്ടത്.

ഒരു വശത്ത് ഇമ്രാന്‍റെ അണികൾ തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുമ്പോൾ മറുവശത്ത് വിട്ടുകൊടുക്കാതെ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫും നിലയുറപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ വിജയം അവകാശപ്പെട്ട് നവാസ് ഷെരീഫും രംഗത്തെത്തി. സൈന്യത്തിന്‍റെ പിന്തുണയുള്ള നവാസ് ഷെരീഫ് മറ്റു പാര്‍ട്ടികളുമായി ചേര്‍ന്നാണ് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കം തുടങ്ങിയിരിക്കുന്നത്. 52 സീറ്റുകളുള്ള ബിലാവൽ ഭൂട്ടോയുടെ തീരുമാനം ഇക്കാര്യത്തിൽ നിർണായകമാണ്. എന്നാൽ ഷെരീഫിന് പിന്തുണ പ്രഖ്യാപിക്കുന്ന നിലപാടിലേക്ക് ഭൂട്ടോ എത്തിയിട്ടില്ല. മാത്രമല്ല, നവാസ് ഷെരീഫിനെ പ്രധാനമന്ത്രി ആയി അംഗികരിക്കാനാകില്ലെന്നും ബിലാവൽ ഭൂട്ടോയുടെ പി പി പി അറിയിച്ചിട്ടുണ്ട്.

എങ്കിലും സർക്കാർ രൂപീകരണ ചർച്ചകൾ സജീവമായി തുടരുകയാണ് നവാസ് ഷെരീഫ്. ആരുമായും സഖ്യത്തിന് തയാറാണെന്ന് നവാസ് ഷരീഫ് പ്രഖ്യാപിച്ചു. ഇതിനൊപ്പം തന്നെ ഇമ്രാൻ്റെ സ്വതന്ത്രരെ അടർത്തി മാറ്റാൻ നവാസ് ഷരീഫ് ശ്രമം തുടങ്ങിയിട്ടുണ്ട്. ഇമ്രാൻ്റെ സ്വതന്ത്രർ ഒന്നിച്ച് ഏതെങ്കിലും അംഗീകൃത രാഷ്ട്രീയ പാർട്ടിയിൽ ചേരാനും നീക്കമുണ്ട്.

Pakistan elections Imran khan Party PTI wins 97 seats counting latest news

More Stories from this section

family-dental
witywide