
ലാഹോർ: പാകിസ്താൻ്റെ ചാരസംഘടനയായ ഇൻ്റർ സർവീസസ് ഇൻ്റലിജൻസി (ഐഎസ്ഐ) ൻ്റെ മുൻ മേധാവിയായ ലഫ്. ജനറൽ ഫയസ് ഹമീദിനെ പാകിസ്താൻ ആർമി അറസ്റ്റു ചെയ്തു. പാർപ്പിട പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട ടോപ് സിറ്റി കേസിലാണ് അറസ്റ്റ്. കോർട്ട് മാർഷൽ ആരംഭിച്ചതായി ആർമി അറിയിച്ചു. ഐഎസ്ഐ മുൻ മേധാവിയെ കോർട്ട് മാർഷലിന് വിധേയമാക്കുന്നത് പാകിസ്താൻ്റെ ചരിത്രത്തിൽ തന്നെ ആദ്യമാണ്. പാക് സുപ്രീം കോടതിയുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.
ടോപ് സിറ്റി കേസുമായി ബന്ധപ്പെട്ട് ലഫ്. ജനറൽ ഫയസ് ഹമീദിനെതിരായ പരാതികളിൽ സുപ്രീം കോടതിയുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ വിശദമായ കോർട്ട് ഓഫ് എൻക്വയറി നടത്തിയതായി പാക് ആർമി പ്രസ്താവനയിലൂടെ അറിയിച്ചു. ഫയസ് ഹമീദിനെ മിലിറ്ററി കസ്റ്റഡിയിലെടുത്തതായും ഫീൽഡ് ജനറൽ കോർട്ട് മാർഷൽ ആരംഭിച്ചതായും പാക് ആർമി അറിയിച്ചു. പാകിസ്താൻ ആർമി ആക്ട് പ്രകാരം ഫയസ് ഹമീദിനെതിരെ ഉചിതമായ അച്ചടക്ക നടപടി ആരംഭിച്ചതായും ആർമിയുടെ പ്രസാതവനയിലുണ്ട്.
ലോകവാര്‍ത്തകള്‍ലോകംവാര്‍ത്തചുരുക്കംഗള്‍ഫ്സിനിമകായികംടിവിലൈഫ്സ്റ്റൈൽജ്യോതിഷംCOP28malayalam Newslatest newsworld newsrest of the worldPakistan Army Arrested Isi Former Chief Faiz Hameed And Initiated Court Martial Proceedingsഐഎസ്ഐ മുൻ മേധാവിയെ അറസ്റ്റ് ചെയ്ത് ആർമി, കോർട്ട് മാർഷൽ ആരംഭിച്ചു; പാക് ചരിത്രത്തിൽ ആദ്യംFaiz Hameed Court Martial: ഐഎസ്ഐ മുൻ മേധാവിയെ അറസ്റ്റ് ചെയ്ത് പാകിസ്താൻ ആർമി. പാർപ്പിട പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട ടോപ് സിറ്റി കേസിൽ സുപ്രീം കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഫയസ് ഹമീദിനെതിരെ ഫീൽഡ് ജനറൽ കോർട്ട് മാർഷൽ ആരംഭിച്ചതായി ആർമി.Authored byദീപു ദിവാകരൻ | Samayam Malayalam 12 Aug 2024, 9:13 pmFollowഹൈലൈറ്റ്:പാർപ്പിട പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട ടോപ് സിറ്റി കേസിലാണ് അറസ്റ്റ്.പാക് സുപ്രീം കോടതിയുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.കോർട്ട് മാർഷൽ ആരംഭിച്ചതായി പാക് ആർമി.Samayam Malayalampakistan army arrested isi former chief faiz hameed and initiated court martial proceedingsഐഎസ്ഐ മുൻ മേധാവിയെ അറസ്റ്റ് ചെയ്ത് ആർമി, കോർട്ട് മാർഷൽ ആരംഭിച്ചു; പാക് ചരിത്രത്തിൽ ആദ്യംസെയിലിൻറെ അവസാന ദിനം: മികച്ച ഡീലുകൾ ഇപ്പോൾ തന്നെ നേടൂ!ചെക്ക് ഡീൽസ്സെയിലിൻറെ അവസാന ദിനം: മികച്ച ഡീലുകൾ ഇപ്പോൾ തന്നെ നേടൂ!ADV:ഗ്രേറ്റ് ഫ്രീഡം സെയിലിൽ സ്മാർട്ട് ഫോണുകളിൽ മികച്ച ഡീലുകൾ , ഉടൻ പരിശോധിക്കൂ!ചെക്ക് ഡീൽസ്ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ | ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ആക്‌സസറികൾക്കും 80% വരെ കിഴിവ്ചെക്ക് ഡീൽസ്ഇസ്ലാമാബാദ്: പാകിസ്താൻ്റെ ചാരസംഘടനയായ ഇൻ്റർ സർവീസസ് ഇൻ്റലിജൻസി (ഐഎസ്ഐ) ൻ്റെ മുൻ മേധാവിയായ ലഫ്. ജനറൽ ഫയസ് ഹമീദിനെ പാകിസ്താൻ ആർമി അറസ്റ്റു ചെയ്തു. പാർപ്പിട പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട ടോപ് സിറ്റി കേസിലാണ് അറസ്റ്റ്. കോർട്ട് മാർഷൽ ആരംഭിച്ചതായി ആർമി അറിയിച്ചു. ഐഎസ്ഐ മുൻ മേധാവിയെ കോർട്ട് മാർഷലിന് വിധേയമാക്കുന്നത് പാകിസ്താൻ്റെ ചരിത്രത്തിൽ തന്നെ ആദ്യമാണ്. പാക് സുപ്രീം കോടതിയുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.ടോപ് സിറ്റി കേസുമായി ബന്ധപ്പെട്ട് ലഫ്. ജനറൽ ഫയസ് ഹമീദിനെതിരായ പരാതികളിൽ സുപ്രീം കോടതിയുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ വിശദമായ കോർട്ട് ഓഫ് എൻക്വയറി നടത്തിയതായി പാക് ആർമി പ്രസ്താവനയിലൂടെ അറിയിച്ചു. ഫയസ് ഹമീദിനെ മിലിറ്ററി കസ്റ്റഡിയിലെടുത്തതായും ഫീൽഡ് ജനറൽ കോർട്ട് മാർഷൽ ആരംഭിച്ചതായും പാക് ആർമി അറിയിച്ചു. പാകിസ്താൻ ആർമി ആക്ട് പ്രകാരം ഫയസ് ഹമീദിനെതിരെ ഉചിതമായ അച്ചടക്ക നടപടി ആരംഭിച്ചതായും ആർമിയുടെ പ്രസാതവനയിലുണ്ട്.മുത്തങ്ങയിലും തിരുനെല്ലിയിലും ആനയൂട്ട് നടത്തിമുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് ഫയസ് ഹമീദ്. ഇമ്രാൻ ഖാൻ്റെ ഭരണകാലയളവിലാണ് ഫയസ് ഹമീദ് ഐഎസ്ഐ തലപ്പത്ത് എത്തിയത്. 2022ൽ രണ്ട് ഉന്നത സൈനിക റാങ്കിലേക്കുള്ള നിയമനത്തിനായി പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന് സമർപ്പിച്ച ആറ് മുതിർന്ന ജനറൽമാരുടെ പട്ടികയിൽ ഫയസ് ഹമീദും ഉൾപ്പെട്ടിരുന്നു. ഇതിനിടെ, ഫയസ് ഹമീദ് വിരമിക്കാനുള്ള തീരുമാനം കൈക്കൊള്ളുകയായിരുന്നു. ഫയസ് ഹമീദിനെതിരായ ആരോപണം അതീവ ഗൗരവതരമാണെന്ന് സുപ്രീം കോടതി കഴിഞ്ഞ വർഷം നവംബറിൽ നിരീക്ഷിച്ചിരുന്നു.
ടോപ് സിറ്റി എന്ന സ്വകാര്യ പാർപ്പിട പദ്ധതിയുടെ മാനേജ്മെൻ്റ് ആണ് ഫയസ് ഹമീദിനെതിരായ പരാതിക്കാർ. 2023 നവംബർ എട്ടിന് ടോപ് സിറ്റി ഉടമ മൊയീസ് അഹമ്മദ് ഖാൻ ഫയസ് ഹമീദിനെതിരെ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചതോടെയാണ് കേസ് വാർത്താ തലക്കെട്ടുകളിൽ ഇടംപിടിച്ചത്. ഫയസ് ഹമീദ് പദവി ദുരുപയോഗം ചെയ്തുവെന്നായിരുന്നു ആരോപണം.
ടോപ് സിറ്റിയുടെ ഓഫീസുകളിലും ഉടമയായ മൊയീസ് അഹമ്മദ് ഖാൻ്റെ വസതിയിലും നടത്തിയ റെയ്ഡ് ആസൂത്രണം ചെയ്തത് ഫയസ് ഹമീദ് ആണെന്നാണ് ആരോപണം. തീവ്രവാദ ആരോപണവുമായി ബന്ധപ്പട്ട കേസിൽ 2017 മേയിൽ പാകിസ്താൻ റേഞ്ചേഴ്സും ഐഎസ്ഐ ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ റെയ്ഡിൽ സ്വർണ, വജ്രാഭരണങ്ങൾ, പണം തുടങ്ങിയ വിലയേറിയ വസ്തുക്കൾ കൊണ്ടുപോയെന്നാണ് ടോപ് സിറ്റി ആരോപിക്കുന്നത്. പ്രശ്നം പരിഹരിക്കാനായി ഹമീദിൻ്റെ സഹോദരനായ സർദാർ നജാഫ് തന്നെ ബന്ധപ്പെട്ടതായും പിന്നീട് ഹമീദ് തന്നെ നേരിട്ട് ബന്ധപ്പെട്ടതായും മൊയീസ് അഹമ്മദ് ഖാൻ ഹർജിയിൽ ആരോപിക്കുന്നു. ഐഎസ്ഐ ഉദ്യോഗസ്ഥർ നാല് കോടി രൂപ തട്ടിയെടുത്തതായാണ് ടോപ്പ് സിറ്റി ഉടമയുടെ ആരോപണം.
ഹർജി പരിഗണിച്ച സുപ്രീം കോടതി, ആരോപണം അന്വേഷിക്കാനായി പ്രതിരോധ മന്ത്രാലയത്തിന് നിർദേശം നൽകുകയായിരുന്നു. തുടർന്ന് മേജർ ജനറലിൻ്റെ നേതൃത്വത്തിലുള്ള ഉന്നതലതല സമിതിക്ക് ആർമി രൂപം നൽകിയിരുന്നു.