ഭീകരാക്രമണ-സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ പാകിസ്ഥാന്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്‌

ഇസ്ലാമാബാദ്: തീവ്രവാദ ആക്രമണങ്ങളും സാമ്പത്തിക പ്രതിസന്ധിയും വേഗത്തില്‍ മാറ്റപ്പെടുന്ന രാഷ്ട്രീയ അന്തരീക്ഷവും തിരഞ്ഞെടുപ്പിന് വിലങ്ങു തടിയാകുമ്പോഴും പരക്കെ ഉറ്റു നോക്കുന്ന പാക്കിസ്ഥാന്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നു. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് ജയ സാധ്യത ഏറെയുള്ള തിരഞ്ഞെടുപ്പാണിതെന്ന് പൊതുവേ വിലയിരുത്തപ്പെടുന്നുണ്ട്.

പി.എം.എല്‍.-എന്‍. എന്ന പാകിസ്താന്‍ മുസ്ലിം ലീഗ്-നവാസ്, ജയിക്കുമെന്ന കണക്കുകൂട്ടല്‍ പിഴച്ചില്ലെങ്കില്‍ പാര്‍ട്ടി നേതാവ് 74 കാരനായ നവാസ് ഷരീഫ് തന്നെ നാലാം തവണയും പ്രധാനമന്ത്രി കസേരയിലേക്ക് എത്തും.

പ്രധാന മത്സരം കഴിഞ്ഞ ദേശീയ തെരഞ്ഞെടുപ്പില്‍ ജയിച്ച പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് (പിടിഐ) പാര്‍ട്ടിയും മൂന്ന് തവണ പ്രധാനമന്ത്രിയായ പാകിസ്ഥാന്‍ മുസ്ലീം ലീഗും (പിഎംഎല്‍-എന്‍) തമ്മിലാണ്. നവാസിന്റെ ശത്രുപക്ഷത്തുള്ള മുന്‍ പ്രധാനമന്ത്രിയും പിട.ി.ഐ നേതാവുമായി ഇമ്രാന്‍ ഖാന്‍ ജയിലിലാണ്. പിടി.ഐ ആകട്ടെ സ്ഥിരം ചിഹ്നം നഷ്ടമായതുകൊണ്ട്, ബാറ്റ് ചിഹ്നത്തിലല്ലാതെ സ്വതന്ത്രമായാണ് മത്സരിക്കുന്നത്.

അടുതത് അഞ്ച് വര്‍ഷത്തേക്ക് പാകിസ്ഥാനെ നയിക്കാന്‍ തങ്ങളും പ്രാപ്തരാണെന്ന ആത്മവിശ്വാസത്തോടെ പാകിസ്ഥാന്‍ പീപ്പീള്‍സ് പാര്‍ട്ടിയും ശക്തമായ മത്സരം കാഴ്ചവെക്കുന്നുണ്ട്. മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ 35 കാരനായ മകന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരിയാണ് പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി.

കടുത്ത സുരക്ഷാ സംവിധാനങ്ങള്‍ക്കിടയിലൂടെയാണ് പാക്കിസ്ഥാനില്‍ ഇന്ന് തിരഞ്ഞെടുപ്പ് നടക്കുക.

പാകിസ്ഥാന്‍ ഒരു പാര്‍ലമെന്ററി ജനാധിപത്യമാണ്, ദേശീയ അസംബ്ലി എന്ന് വിളിക്കപ്പെടുന്ന ഫെഡറല്‍ നിയമനിര്‍മ്മാണ സഭയിലെ സീറ്റുകളിലേക്കും നാല് പ്രവിശ്യാ അല്ലെങ്കില്‍ സംസ്ഥാന നിയമസഭകളിലേക്കും വോട്ടെടുപ്പ് നടക്കും.241 ദശലക്ഷം ജനസംഖ്യയുള്ള പാക്കിസ്ഥാനില്‍ 128 ദശലക്ഷം പാകിസ്ഥാനികള്‍ വോട്ട് ചയ്യാന്‍ യോഗ്യരാണ്.

രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെയായിരിക്കും വോട്ട് ചെയ്യാനുള്ള സമയപരിധി. എന്നാല്‍ ചില സാധാരണമായ സാഹചര്യങ്ങളില്‍ സമയം നീട്ടിയെന്നും വരാം.

More Stories from this section

family-dental
witywide