ഇമ്രാന്‍ ഖാന് കനത്ത തിരിച്ചടി ; പിടിഐ പാര്‍ട്ടിയെ നിരോധിക്കാന്‍ പാക് സര്‍ക്കാര്‍, രാജ്യദ്രോഹ കുറ്റം ചുമത്തി

ന്യൂഡല്‍ഹി: ജയിലിലായ പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് കനത്ത തിരിച്ചടിയായി പാകിസ്ഥാന്‍ സര്‍ക്കാരിന്റെ തീരുമാനം. ഇമ്രാന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫിനെ (പിടിഐ) നിരോധിക്കാന്‍ പാക് സര്‍ക്കാര്‍ .

രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ചാണ് പിടിഐക്ക് പാക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തുന്നത്. പിടിഐയെ നിരോധിക്കാനും സ്ഥാപകന്‍ ഇമ്രാന്‍ ഖാന്‍, മുന്‍ പ്രസിഡന്റ് ആരിഫ് അല്‍വി, മുന്‍ ദേശീയ അസംബ്ലി ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരി എന്നിവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റമടക്കം ചുമത്തി നടപടികളെടുക്കാനും തീരുമാനിച്ചതായി വാര്‍ത്താ വിനിമയ വകുപ്പ് മന്ത്രി അത്താവുള്ള തരാര്‍ അറിയിച്ചു. പിടിഐ നിരോധിക്കാന്‍ വിശ്വസനീയമായ തെളിവുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.