ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ പാകിസ്ഥാൻ പൗരന്‍റെ ശ്രമം, ബിഎസ്എഫ് മുന്നറിയിപ്പ് നൽകിയിട്ടും ശ്രമം തുടർന്നു; ഒടുവിൽ വെടിവച്ചുകൊന്നു

ദില്ലി: ഇന്ത്യൻ അതിർത്തിയിലേക്കുള്ള പാകിസ്ഥാൻ പൗരന്‍റെ നുഴഞ്ഞുകയറ്റ ശ്രമം ബി എസ് എഫ് പൊളിച്ചു. ഇന്ത്യയിലേക്ക് നുഴഞ്ഞ്കയറാൻ ശ്രമിച്ച പാകിസ്ഥാൻ പൗരനെ ബി എസ് എഫ് വധിച്ചു. രാജസ്ഥാനിലെ സുന്ദർപുരയിലാണ് സംഭവം നടന്നതെന്ന് സൈന്യം വ്യക്തമാക്കി. അതിർത്തി പ്രദേശത്ത് നുഴഞ്ഞുകയറാൻ ശ്രമിച്ചപ്പോൾ ബി എസ് എഫ് ഇയാൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ബി എസ് എഫിന്‍റെ മുന്നറിയിപ്പ് അവഗണിച്ച് ഇയാൾ നുഴഞ്ഞുകയറ്റ ശ്രമം തുടരുകയായിരുന്നു. ഇതേതുടർന്ന് വെടിവെക്കുകയായിരുന്നെന്ന് ബി എസ് എഫ് വ്യക്തമാക്കി.

Pakistan Intruder Shot Dead By Border Security Force In Rajasthan

Also Read

More Stories from this section

family-dental
witywide