റിയാദ്: ടൂറിസ്റ്റ് വിസയില്‍ റിയാദിലെത്തിയ പാലക്കാട് സ്വദേശി നിര്യാതനായി. ടൂറിസ്റ്റ് വിസയില്‍ എത്തിയ പാലക്കാട് സ്വദേശി മണ്ണാറക്കാട് കരിമ്പുഴ കോട്ടപ്പുറം പന്തപ്പൂലാക്കില്‍ തെരുവ് വീട്ടില്‍ രാമസ്വാമി (55) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മലസ് അല്‍ ഉബൈദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
30 വര്‍ഷം സൗദിയില്‍ ജോലി ചെയ്തിരുന്ന രാമസ്വാമി പ്രവാസ ജീവതം അവസാനിച്ച് അടുത്തിടെയാണ് നാട്ടിലേക്ക് മടങ്ങിയത്. മരണത്തിനായി വീണ്ടും തിരികെയെത്തിയതുപോലെയായിരുന്നു അദ്ദേഹത്തിന്റെ സൗദിയിലേക്കുള്ള തിരിച്ചു വരവ്. കഴിഞ്ഞ ദിവസമാണ് ടൂറിസ്റ്റ് വിസയില്‍ രാമസ്വാമി റിയാദില്‍ എത്തിയത്. ഇതിനു പിന്നാലെയാണ് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും മരിക്കുകയും ചെയ്തത്.
മൃതദേഹം നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായുള്ള നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് സഹപ്രവര്‍ത്തകനായ ഇഖ്ബാല്‍ മണ്ണാര്‍ക്കാടും റിയാദ് കെഎംസിസി മലപ്പുറം ജില്ല വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍ രംഗത്തുണ്ട്. പിതാവ്: മുരുഗന്‍. മാതാവ്: പളനി അമ്മ. ഭാര്യ: ഷീബ. മക്കള്‍: അമല്‍ കൃഷ്ണ, ഐശ്വര്യ.