ഗാസ: അല്‍ അഖ്‌സ തലസ്ഥാനമായി സ്വതന്ത്ര പരമാധികാര ലസ്തീന്‍ രാഷ്ട്രം സ്ഥാപിതമാകുമെന്നും ഇസ്രായേലിനെ പലസ്തീന്‍ മണ്ണില്‍നിന്ന് പുറന്തള്ളുമെന്നും ഹമാസ് മേധാവി യഹിയ സിന്‍വാര്‍ പറഞ്ഞു. ഹമാസ് മേധാവിയായ ശേഷം ആദ്യമായി ഖുദ്‌സ് ടി.വി പുറത്തുവിട്ട യഹ്‌യ സിന്‍വാറിന്റെ പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്.
“രക്തസാക്ഷ്യവും ദുരിതങ്ങളും പലസ്തീനികളുടെ പോരാട്ടവീര്യവും ചെറുത്തുനില്‍പും ശക്തിപ്പെടുത്തുകയേയുള്ളൂ. നേതാക്കളുടെയും പോരാളികളുടെയും രക്തം സാധാരണ പലസ്തീന്‍ ജനതയുടെ രക്തത്തിനേക്കാള്‍ വിലപ്പെട്ടതായി തങ്ങള്‍ കരുതുന്നില്ല. ഇസ്മാഈല്‍ ഹനിയ്യയുടെ രക്തസാക്ഷിത്വം ഇക്കാര്യം അടിവരയിടുന്നു. വിപുലീകരണ ലക്ഷ്യം വെച്ചുപുലര്‍ത്തുന്ന സയണിസ്റ്റ് രാജ്യമാണ് യഥാര്‍ഥ ശത്രുവെന്ന് മുസ്‌ലിം രാജ്യങ്ങള്‍ തിരിച്ചറിയണം. ഐക്യത്തോടെ നിലയുറപ്പിക്കണം,” യഹിയ സിന്‍വാര്‍ പറഞ്ഞു.
അതിനിടെ യിയ സിന്‍വാറിനും കുടുംബത്തിനും അദ്ദേഹത്തിന് വേണ്ടപ്പെട്ടവര്‍ക്കും സുരക്ഷിതമായി ഗസ്സ വിടാന്‍ സൗകര്യപ്പെടുത്തി നല്‍കാമെന്ന് ഇസ്രായേല്‍ വാഗ്ദാനം ചെയ്തു. ഹമാസ് ഇതിനോട് പ്രതികരിച്ചിട്ടില്ല.