ന്യൂയോർക്ക്: വാരാന്ത്യത്തിൽ 275 ഓളം പേരെ അധികൃതർ അറസ്റ്റ് ചെയ്തതോടെ യുഎസിലെ കോളേജ് കാമ്പസുകളിൽ പലസ്തീൻ അനുകൂല പ്രതിഷേധം ശക്തമായി. ന്യൂയോർക്കിലെ കൊളംബിയ സർവകലാശാലയിൽ ഒരാഴ്ച മുമ്പ് ആരംഭിച്ച പ്രകടനങ്ങൾ അതിവേഗം മറ്റ് കാമ്പസുകളിലേക്കും വ്യാപിച്ചു.
ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലെ പ്രതിഷേധക്കാർ ഐവി ലീഗ് സ്‌കൂളിൽ യുഎസ് പതാകയ്ക്കായി നീക്കിവച്ചിരിക്കുന്ന സ്ഥലത്ത് ഫലസ്തീൻ പതാക ഉയർത്തി. വൈറ്റ് ഹൗസ് കറസ്‌പോണ്ടൻ്റ്‌സ് അസോസിയേഷൻ്റെ വാർഷിക അത്താഴ വിരുന്നിൻ്റെ വേദിയായ വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിനും മുന്നിലും കഴിഞ്ഞദിവസം പലസ്തീൻ പതാക ഉയർത്തിയിരുന്നു.
നാല് വ്യത്യസ്ത ക്യാമ്പസുകളിലായി ഏകദേശം 275 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബോസ്റ്റണിലെ നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ 100, സെൻ്റ് ലൂയിസിലെ വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിൽ 80, അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ 72, ഇൻഡ്യാന യൂണിവേഴ്സിറ്റിയിൽ 23 എന്നിങ്ങനെയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.