പണി ജോജുവിന് ശരിക്കും ‘പണി’യായി, റിവ്യൂ പങ്കുവെച്ച യുവാവിന് ആദ്യം ഭീഷണി, പിന്നെ വിശദീകരണം, ‘നിയമപരമായി നേരിടും’

അടുത്തിടെയാണ് ജോജു ജോര്‍ജ് സംവിധായകന്റെ കുപ്പായമണിഞ്ഞ ചിത്രമായിരുന്നു പണി. അടുത്തിടെയാണ് ചിത്രം തീയേറ്ററുകളില്‍ റിലീസ് ചെയ്തത്. റിലീസ് ദിവസം മുതല്‍ മികച്ച പ്രതികരണവും ലഭിക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ചിത്രത്തിലെ ചില രംഗങ്ങളെ വിമര്‍ശിച്ച് സമൂഹമാധ്യമങ്ങളില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായ ആദര്‍ശ് കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതില്‍ പ്രകോപിതനായ ജോജു യുവാവിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി യുവാവ് ശബ്ദരേഖ അടക്കം പുറത്തുവിടുകയും ചെയ്തു.

സംഭവം വിവാദവും ചര്‍ച്ചയുമായതോടെ, സംഭവത്തില്‍ പ്രതികരണവുമായി ജോജു രംഗത്ത്. വീഡിയോയിലൂടെയാണ് ജോജു ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. താന്‍ രണ്ടു വര്‍ഷം കഷ്ടപ്പെട്ട സിനിമയാണിതെന്നും റിവ്യൂവര്‍ നിരവധി ഫ്‌ലാറ്റ്‌ഫോമുകളില്‍ ഇങ്ങനെ മോശമായി റിവ്യൂ പങ്കുവെച്ചിരിക്കുകയാണെന്നും ജോജു പറഞ്ഞു.തങ്ങളുടെ ജീവിത പ്രശ്‌നമാണിത്, ഇത് കണ്ടപ്പോള്‍ ദേഷ്യവും പ്രയാസവും തോന്നി, അങ്ങനെ റിയാക്ട് ചെയ്തന്നെ ഉള്ളു , അല്ലാതെ ഭീഷണിപ്പെടുത്തിയിട്ടില്ല. വ്യക്തിപരമായി വൈരാഗ്യം ഉണ്ടാവാന്‍ തനിക്ക് അയാളെ മുന്നേ അറിയില്ല, കഷ്ടപ്പെട്ട സിനിമയെ പറ്റി മോശം പറയുന്നത് കണ്ടപ്പോള്‍ ദേഷ്യവും വിഷമവും തോന്നിഎന്നും ജോജു പറഞ്ഞു.

തന്റെ സിനിമ ഇഷ്ടമല്ലെങ്കില്‍ ഇഷ്ടമല്ലെന്ന് തന്നെ പറയണം, ആ സിനിമയുടെ സ്‌പോയിലര്‍ പ്രചരിപ്പിക്കുന്നത് ശരിയല്ല, പല ഗ്രൂപ്പിലും ഈ റിവ്യൂവര്‍ ആ പോസ്റ്റ് കോപ്പി പേസ്റ്റ് ചെയ്യുന്നു, സിനിമ കാണരുതെന്ന് പറയുന്നു. ഇത് ശരിയല്ല, അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിലല്ല അയാളെ വിളിച്ചത്. മനഃപൂര്‍വം ഇങ്ങനെ ചെയ്തതുകൊണ്ടാണ് എന്നും ജോജു വിശദീകരിച്ചു. രേഖകള്‍ വെച്ച് നിയമപരമായി ഇക്കാര്യത്തില്‍ താന്‍ മുന്നോട്ടുപോകുമെന്നും തന്റെ ജീവിതമാണ് സിനിമ, കോടികള്‍ മുടക്കിയാണ് ഈ സിനിമ എടുത്തത്. ഒരു സിനിമയുടെ കഥയിലെ സ്‌പോയിലര്‍ പ്രചരിപ്പിക്കുകയാണ് ഈ റിവ്യൂവര്‍ ചെയ്തത്. അതുകൊണ്ടാണ് പ്രതികരിച്ചത്.”എന്നും ജോജു ജോര്‍ജ് വ്യക്തമാക്കി.

ജോജു ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്ന ഓഡിയോ റിവ്യൂവര്‍ ആദര്‍ശ് തന്നെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. നേരില്‍ കാണാന്‍ ധൈര്യമുണ്ടോയെന്നും കാണിച്ചു തരാമെന്നുമൊക്കെയുള്ള ഭീഷണികള്‍ കേട്ട് ഭയപ്പെടുന്നവരെ ജോജു കണ്ടിട്ടുണ്ടാകും. എന്നാല്‍, അത്തരം ഭീഷണികള്‍ വിലപ്പോവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇനിയൊരിക്കലും ജോജു മറ്റൊരാളാടും ഇങ്ങനെ ചെയ്യാതിരിക്കാന്‍ വേണ്ടിയാണ് ഓഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവെയ്ക്കുന്നത് എന്നാണ് ആദര്‍ശ് പറയുന്നത്.

More Stories from this section

family-dental
witywide