
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഒത്തുതീർപ്പായെന്ന് പ്രതി. ഹൈക്കോടതിയിലാണ് പ്രതി രാഹുൽ ഇക്കാര്യം അറിയിച്ചത്. കേസ് ഒത്തുതീര്‍പ്പായ സാഹചര്യത്തിൽ കേസ് റദ്ദാക്കണമെന്നാണ് രാഹുലിന്റെ ആവശ്യം. ഭാര്യയുമായുള്ള എല്ലാ തെറ്റിദ്ധാരണകളും മാറി. ഭാര്യയോടൊപ്പം ഒരുമിച്ച് പോകാന്‍ തീരുമാനിച്ചു. ഭാര്യയുടെ സത്യവാങ്മൂലം മാനിച്ച് തനിക്കെതിരായ എഫ് ഐ ആർ റദ്ദാക്കണമെന്നും രാഹുല്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹർജിയില്‍ ആവശ്യപ്പെട്ടു. ഇതിനു പിന്നാലെ രാഹുലിന്റെ ഹർജിയില്‍ സര്‍ക്കാരിനോടടക്കം ഹൈക്കോടതി നിലപാട് തേടി നോട്ടീസ് നൽകിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍, പന്തീരാങ്കാവ് എസ്എച്ച്ഒ ,പരാതിക്കാരി എന്നിവര്‍ക്കാണ് കോടതി നോട്ടീസ് അയച്ചത്.