
കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പരാതിക്കാരിയായ യുവതി പൊലീസ് കസ്റ്റഡിയില്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നാളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ പിതാവ് നല്‍കിയ പരാതിയിലാണ് പൊലീസന്റെ നടപടി. ഡല്‍ഹിയില്‍ നിന്ന് കൊച്ചി വിമാനത്താവളത്തിലെത്തിച്ച യുവതിയെ വടക്കേക്കര പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.
യുവതി അവസാനമായി വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്തത് ഡല്‍ഹിയില്‍ നിന്നായിരുന്നു. സൈബര്‍ സെല്ലിന്റെ അന്വേഷണത്തിലാണ് യുവതി വീഡിയോ ഇട്ടത് ഡല്‍ഹിയില്‍ നിന്നാണെന്ന സൂചന പൊലീസിന് ലഭിച്ചത്. പറവൂര്‍ സ്വദേശിനിയായ നവവധുവാണ് കോഴിക്കോട് പന്തീരാങ്കാവിലെ ഭര്‍തൃവീട്ടില്‍ ക്രൂരമായ ഗാര്‍ഹിക പീഡനത്തിന് ഇരയായതായി പരാതി ഉന്നയിച്ചതും പിന്നീട് താൻ പറഞ്ഞതെല്ലാം കള്ളമായിരുന്നു എന്ന് തിരുത്തിപ്പറഞ്ഞതും.