പാരസെറ്റാമോളിന് വില കൂടും, പിഴപ്പലിശ ഒഴിവാക്കും – ഇന്ന് മുതൽ നടപ്പാകുന്ന പ്രധാന മാറ്റങ്ങൾ

ന്യൂഡൽഹി: രാജ്യത്ത് പാരസെറ്റമോൾ, അസിത്രോമൈസിൻ തുടങ്ങിയ മരുന്നുകൾക്ക് ഇന്നു മുതൽ വില വർധിക്കും. മൊത്തവില സൂചികയുടെ അടിസ്ഥാനത്തിലാണു നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻപിപിഎ) മരുന്നുവില വർധിപ്പിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ വർഷം 12ശതമാനവും 2022ൽ ‍10 ശതമാനവുമായിരുന്നു വർധന. ഇത്തവണ അത്രയുണ്ടാകില്ലെന്നാണ് സൂചന. നിലവിൽ മെഡിക്കൽ സ്റ്റോറുകളിലും ഹോൾസെയിൽ വിതരണക്കാരുടെ പക്കലും സ്റ്റോക്ക് തീർന്നതിനു ശേഷമേ ഉയർന്ന വിലയിലുള്ള മരുന്നുകൾ വിതരണം ചെയ്യൂ.

ഇനി ഈടാക്കുക പിഴത്തുക

ഇന്നു മുതൽ എടുക്കുന്ന പുതിയ വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാൽ പിഴപ്പലിശയ്ക്കു പകരം പിഴത്തുക മാത്രമേ ബാങ്കുകൾ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങൾക്ക് ഈടാക്കാനാകൂവെന്നും വ്യവസ്ഥ വന്നു. നിലവിൽ തിരിച്ചടവു മുടങ്ങിയാൽ വായ്പയുടെ പലിശനിരക്കിനു മേലാണ് നിലവിൽ പിഴപ്പലിശ ചുമത്തിയിരുന്നത്. ഇത് തിരിച്ചടവ് ബാധ്യത വൻതോതിൽ ഉയർത്തും.

ഇന്നു മുതൽ പലിശയ്ക്കുമേൽ ന്യായമായ പിഴത്തുക (പീനൽ ചാർജസ്) മാത്രമേ ചുമത്താവൂ. നിലവിലുള്ള വായ്പകൾക്ക് പുതിയ നിബന്ധന ഏപ്രിൽ ഒന്നിനും ജൂൺ 30നുമിടയ്ക്കു ബാധകമാകും.

ഇന്നു മുതൽ ഇൻഷുറൻസ് പോളിസികൾ ഇലക്ട്രോണിക് രൂപത്തിലാകും ലഭിക്കുക. നിലവിൽ ഇതു നിർബന്ധമായിരുന്നില്ല. ബാങ്കിലെ തസ്തികയിലും മാറ്റം വരുത്തി. ഇന്നു മുതൽ ബാങ്കുകളിൽ ക്ലാർക്കുകൾക്ക് പകരം കസ്റ്റമർ സർവീസ് അസോഷ്യേറ്റ്’ (സിഎസ്എ). പ്യൂണിനു പകരം ‘ഓഫിസ് അസിസ്റ്റന്റ്’ എന്നായിരിക്കും. ∙ തൊഴിലുറപ്പ് വേതനം 346 രൂപയായി ഉയർത്തിയത് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.

paracetamol price increased from today

More Stories from this section

family-dental
witywide