
ഗഡ്ചിരോളി (മഹാരാഷ്ട്ര): കൃത്യ സമയത്ത് മതിയായ ചികിൽസ കിട്ടാതെ മരിച്ച തങ്ങളുടെ രണ്ടു മക്കളുടെ മൃതദേഹവും ചുമന്ന് 15 കിലോമീറ്റർ അപ്പുറമുള്ള ഗ്രാമത്തിലേക്ക് നടക്കുന്ന ദമ്പതികളുടെ കാഴ്ച ആരെയും കണ്ണീരണിയിക്കും. ഗഡ്ചിരോളിയിലെ അഹേരി താലൂക്കിലാണ് സംഭവം. പനി ബാധിച്ചാണ് അവരുടെ രണ്ട് ആൺകുട്ടികളും മരിച്ചത്. 10 വയസ്സിൽ താഴെ മാത്രമുള്ള രണ്ടു മക്കൾ. പനി ബാധിച്ച കുട്ടികളെ ഒരുവിധത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും, വൈകിപ്പോയിരുന്നു. അവരെ രക്ഷിക്കാനായില്ല, ഇരു സഹോദരങ്ങളും മരിച്ചു. എന്നാൽ ഈ കുട്ടികളുമായി തിരികെ ഗ്രാമത്തിലേക്കു പോകാൻ ഈ പാവപ്പെട്ട മാതാപിതാക്കൾക്ക് ആംബുലൻസോ മറ്റ് വാഹനങ്ങളോ കിട്ടിയില്ല. അമ്മയും അച്ഛനും ഓരോ കുട്ടികളെ തോളിലേറ്റി ചെളി നിറഞ്ഞ കാട്ടുവഴിയിലൂടെ , കരഞ്ഞുകൊണ്ട് നടക്കുന്ന വിഡിയോ നിയമസഭയിലെ പ്രതിപക്ഷ നേതാവ് വിജയ് വഡെറ്റിവാർ എക്സിൽ പോസ്റ്റ് ചെയ്തു.
दोन्ही लेकरांचे ‘मृतदेह’ खांद्यावर घेऊन चिखलातून वाट शोधत पुढे जात असलेले हे दाम्पत्य गडचिरोली जिल्ह्यातील अहेरी तालुक्यातील आहे.
— Vijay Wadettiwar (@VijayWadettiwar) September 5, 2024
आजोळी आलेल्या दोन भावंडांना ताप आला. वेळेत उपचार मिळाले नाही. दोन तासांतच दोघांचीही प्रकृती खालावली व दीड तासांच्या अंतराने दोघांनीही अखेरचा श्वास… pic.twitter.com/ekQBQHXeGu
“രണ്ട് സഹോദരന്മാർക്കും പനി ഉണ്ടായിരുന്നു, പക്ഷേ അവർക്ക് കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ല. രണ്ട് മണിക്കൂറിനുള്ളിൽ, അവരുടെ നില വഷളായി, അടുത്ത ഒരു മണിക്കൂറിനുള്ളിൽ രണ്ട് ആൺകുട്ടികളും മരണത്തിന് കീഴടങ്ങി, ”ദുരന്തത്തിൻ്റെ വിഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് വഡെറ്റിവാർ പറഞ്ഞു.
“പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളുടെ മൃതദേഹങ്ങൾ അവരുടെ ഗ്രാമമായ പട്ടെഗാവിലേക്ക് മാറ്റാൻ പോലും ആംബുലൻസ് ഇല്ലായിരുന്നു, കൂടാതെ മഴയിൽ നനഞ്ഞ ചെളി നിറഞ്ഞ പാതയിലൂടെ 15 കിലോമീറ്റർ നടക്കാൻ മാതാപിതാക്കൾ നിർബന്ധിതരായി. “ഗഡ്ചിറോളിയിലെ ആരോഗ്യസംരക്ഷണ സംവിധാനത്തിൻ്റെ ഒരു ഭീകരമായ യാഥാർത്ഥ്യം ഇന്ന് വീണ്ടും മുന്നിലെത്തിയിരിക്കുന്നു.” – അദ്ദേഹം കൂട്ടിച്ചേർത്തു.
വിദർഭ പ്രദേശത്തെ ഇത്തരത്തിലുള്ള ഈ ആഴ്ചത്തെ രണ്ടാമത്തെ സംഭവമാണിത്. സെപ്റ്റംബർ ഒന്നിന് ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസ് കിട്ടാതെ ഒരു ആദിവാസി യുവതിയും അവർ പ്രസവിച്ച കുട്ടിയും മരിച്ചിരുന്നു. പ്രസവത്തോടെ തന്നെ കുട്ടി മരിച്ചിരുന്നു. തുടർന്ന് ആരോഗ്യം മോശമായ അമ്മയെ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസ് കിട്ടാതെ ബന്ധുക്കൾ വലഞ്ഞു. എടുത്തും സ്വാകര്യ വാഹനങ്ങളിലുമൊക്കെയായി അവർ അമ്മയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും സമയം വൈകി പോയിരുന്നു.
Parents Carry Dead Sons On Shoulders and walk 15 km to reach home in Maharashtra