മിഷിഗൺ സ്കൂളിൽ 4 കുട്ടികളെ വെടിവച്ചു കൊന്ന വിദ്യാർഥിയുടെ മാതാപിതാക്കൾക്ക് 10 വർഷം തടവ്

മിഷിഗണിലെ ഒരു സ്കൂളിലെ 4 സഹവിദ്യാർഥികളെ വെടിവച്ച് കൊല്ലുകയും 7 പേരെ ഗുരുതരമായി പരുക്കേൽപ്പിക്കുകയും ചെയ്ത ഈഥൻ ക്രംബ്ളി എന്ന 15 വയസ്സുകാരൻ വിദ്യാർഥിയുടെ മാതാപിതാക്കളായ ജയിംസ് ക്രംബ്ളിക്കും ജെനിഫറിനും 10 – 15 വർഷത്തെ തടവു ശിക്ഷ വിധിച്ച് കോടതി. മനപൂർവമല്ലാത്ത നരഹത്യയ്ക്കാണ് ഇവർക്കതിരെ ശിക്ഷ വിധിച്ചിരിക്കുന്നത്. ഇവരുടെ മകൻ ഈ കേസിൽ ജയിലിൽ കഴിയുകയാണ്.

മാനസിക ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്ന ഇവരുടെ മകന് തോക്ക് ഉപയോഗിക്കാൻ നൽകുക, മകൻ എടുക്കുമെന്ന് അറിഞ്ഞിട്ടും തോക്ക് പൂട്ടിവയ്ക്കാതിരിക്കുക, അവൻ തോക്ക് കൊണ്ടു പോകുന്നത് കണ്ടിട്ട് തടയാതിരിക്കുക തുടങ്ങിയ കുറ്റങ്ങളാണ് മാതാപിതാക്കൾക്ക് എതിരെ ചുമത്തിയിരിക്കുന്നത്. ഇവർ ഒന്നു ശ്രദ്ധിക്കുകയും വീഴ്ച മനോഭാവം ഉപേക്ഷിക്കുകയും ചെയ്തിരുന്നു എങ്കിൽ 4 ജീവനുകളെ രക്ഷപ്പെടുത്താമായിരുന്നു എന്ന് വിധി പറഞ്ഞ ജഡ്ജി ചെറിൽ മാത്യൂസ് നിരീക്ഷിച്ചു. 10 വർഷം തടവ് അനുഭവിച്ചതിന് ശേഷം മാതാപിതാക്കൾക്ക് പരോളിന് അർഹതയുണ്ട്, എന്നാൽ പരോൾ നിരസിക്കപ്പെട്ടാൽ 15 വർഷത്തിൽ കൂടുതൽ തടവിലിടാൻ കഴിയില്ല.

ഓക്‌സ്‌ഫോർഡ് ഹൈസ്‌കൂളിൽ സെമി ഓട്ടോമാറ്റിക് കൈത്തോക്ക് ഉപയോഗിച്ച് നാല് വിദ്യാർത്ഥികളെ കൊലപ്പെടുത്തുമ്പോൾ ഇവരുടെ മകന് 15 വയസ്സായിരുന്നു. അവനിപ്പോൾ ഇപ്പോൾ പരോളില്ലാതെ ജയിലിൽ ജീവപര്യന്തം അനുഭവിക്കുകയാണ്.

Parents of Michigan school student Shooter, sentenced to10 years imprisonment

More Stories from this section

family-dental
witywide