പാരിസ്: പാരിസ് ഒളിംപിക്സില്‍ ഇന്ത്യക്ക് രണ്ടാം മെഡൽ. ഇക്കുറിയും ഇന്ത്യക്ക് വെങ്കല മെഡൽ തന്നെയാണ് ലഭിച്ചത്. ആദ്യ മെഡൽ നേടിയ മനു ഭാക്കറുടെ മികവിൽ മിക്സഡ് 10 മീറ്റര്‍ എയര്‍ പിസ്റ്റലിൽ ഇനത്തിൽ ആണ് ഇന്ത്യ വെങ്കലം വീണ്ടും നേടിയത്. മനു ഭാക്കര്‍- സരഭ്ജോദ് സിംഗ് സഖ്യം ദക്ഷിണ കൊറിയന്‍ ജോഡിയെ തോല്പിച്ചാണ് വെങ്കലം സ്വന്തമാക്കിയത്.
ഇതോടെ പാരിസില്‍ ഇരട്ട മെഡല്‍ മനു ഭാക്കര്‍ സ്വന്തമാക്കി. ഇതോടെ ഒരു ഒളിംപിക്സില്‍ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോര്‍ഡ് കൂടിയാണ് താരം സ്വന്തം പേരിലെഴുതിയത്. നേരത്തെ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തില്‍ മനു ഭാകര്‍ വെങ്കലം നേടിയിരുന്നു. ഈ ഇനത്തിൽ ഇന്ത്യക്കായി മെഡല്‍ നേടുന്ന ആദ്യ വനിത എന്ന ചരിത്രവും മനു കുറിച്ചിരുന്നു.