കാലം സാക്ഷി, ചരിത്രം സാക്ഷി! സൈൻ നദിക്കരയിൽ പാരിസ് ഒളിംപിക്സിന് വർണാഭമായ തുടക്കം, പി വി സിന്ധുവും അചന്ത ശരത്കമലും ഇന്ത്യൻ പതാകയേന്തി

പാരീസ്: 2024 ലെ ലോക കായിക മാമാങ്കമായ ഒളിംപിക്‌സ് പാരീസിൽ വര്‍ണാഭമായ തുടക്കം. സെയ്ന്‍ നദിക്കരയിൽ നടന്ന അതി ഗംഭീരമായ ചടങ്ങിലെ മാർച്ച് പാസ്റ്റ് ലോകത്തെ അത്ഭുതപ്പെടുത്തി. മാർച്ച് പാസ്റ്റിൽ ആദ്യമെത്തിയത് ഗ്രീക്ക് ടീമായിരുന്നു. ഒളിംപിക് ദീപശിഖയെ ഫ്രാന്‍സിന്റെ പതാകയുടെ നിറത്തിലുള്ള വര്‍ണക്കാഴ്ച്ചയൊരുക്കിയാണ് സെയ്ന്‍ നദിയില്‍ സ്വീകരിച്ചത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍, രാജ്യാന്തര ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാഷ് തുടങ്ങി നിരവധി പ്രമുഖർ അണിനിരന്ന ഉദ്ഘാടന ചടങ്ങ് കായിക ലോകത്തെ വിസ്മയിപ്പിച്ചു.

സെന്‍ നദിയിലൂടെ 80 ബോട്ടുകളിലായി കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റ് നടന്നു. 12 വിഭാഗങ്ങളില്‍ നിന്നായി 78 പേരാണ് ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത്. ഹോണ്ടുറാസിന് പിന്നാലെയാണ് ഇന്ത്യന്‍ താരങ്ങളെയും വഹിച്ച് കൊണ്ടുള്ള നൗക സെയ്ന്‍ നദിയിലൂടെ കടന്നുപോയത്. ബാഡ്മിന്റണ്‍ താരം പി വി സിന്ധുവും അചന്ത ശരത്കമലുമാണ് ഇന്ത്യക്ക് വേണ്ടി മാര്‍ച്ച് പാസ്റ്റില്‍ പതാകയേന്തിയത്.

More Stories from this section

family-dental
witywide