പാരീസ് ഒളിമ്പിക്‌സ് : ഹോക്കി സെമിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം, ഇന്ത്യക്കെതിരെ ലീഡെടുത്ത് ജര്‍മനി

പാരീസ്: ഒളിമ്പിക്‌സില്‍ പുരുഷ ഹോക്കി സെമിയില്‍ ഇന്ത്യയും ജര്‍മ്മനിയും ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍. ആദ്യ രണ്ട് ക്വാര്‍ട്ടര്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യക്കെതിരെ ലീഡെടുത്ത് ജര്‍മനി കുതിക്കുന്നു. തുടക്കത്തില്‍ ഇന്ത്യയാണ് ലീഡെടുത്തതെങ്കിലും രണ്ടാം ക്വാര്‍ട്ടറിലേക്ക് കടന്നപ്പോള്‍ രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് ജര്‍മനി ലീഡ് നേടുകയായിരുന്നു.

ആദ്യ ക്വാര്‍ട്ടറില്‍ ഒരു ഗോള്‍ ലീഡുമായി കയറിയ ഇന്ത്യക്കെതിരെ രണ്ടാം ക്വാര്‍ട്ടറില്‍ കൂടുതല്‍ ആസൂത്രിതമായാണ ജര്‍മ്മനി ഇറങ്ങിയത്. പതിനെട്ടാം മിനിറ്റില്‍ പെനല്‍റ്റി കോര്‍ണറില്‍ നിന്ന് ജര്‍മനി സമനില കണ്ടെത്തുകയായിരുന്നു. 27-ാം മിനിറ്റില്‍ ജര്‍മനിക്ക് അനുകൂലമായി അംപയര്‍ പെനല്‍റ്റി സ്‌ട്രോക്ക് വിധിച്ചു. ഇതോടെ സ്‌ട്രോക്ക് എടുത്ത റോഹെര്‍ പി.ആര്‍ ശ്രീജേഷിന് അവസരം നല്‍കാതെ പന്ത് പോസ്റ്റിലെത്തിച്ച് ജര്‍മനിക്ക് ലീഡ് നേടിക്കൊടുക്കുകയായിരുന്നു.

More Stories from this section

family-dental
witywide