ബ്രോങ്ക്സ് സെൻറ് തോമസ് സിറോ മലബാർ ഫൊറോന ദേവാലയത്തിൽ ഇടവക തിരുന്നാൾ: ജൂൺ 23 മുതൽ ജൂലൈ 6 വരെ

ന്യൂ യോർക്ക്: ഭാരത സഭയുടെ അപ്പസ്‌തോലനും, ബ്രോങ്ക്സ് ഇടവകയുടെ മദ്ധ്യസ്ഥനുമായ മാർ തോമാ ശ്ലീഹായുടെ തിരുനാൾ ജൂൺ 23 മുതൽ ജൂലൈ 6 വരെ വിവിധ തിരുക്കർമ്മങ്ങളോടെ ഭക്ത്യാഢംബരപൂർവം ആഘോഷിക്കുന്നു. ഇടവകയിലെ നൂറോളും പ്രസിദേന്തിമാർ ചേർന്നാണ് ഇക്കൊല്ലത്തെ തിരുന്നാൾ ഏറ്റു നടത്തുന്നത്.

ജൂൺ 23ാം തീയതി ഞായറാഴ്ച രാവിലെ പത്തുമണിക്കുള്ള വിശുദ്ധ കുർബാനക്ക് ബുക്കാനൻ സെൻറ് ജോസഫ് കത്തോലിക്ക മിഷൻ ഡയറക്ടർ റവ. ഫാ. റോയിസൺ  മേനോലിക്കൽ മുഖ്യ കാർമ്മികത്വം വഹിക്കും. തുടർന്ന് പ്രസിദേന്തി വാഴിക്കലും  തിരുന്നാൾ കൊടിയേറ്റവും നടക്കും. തിരുക്കർമ്മങ്ങൾക്ക് ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് വടാന കാർമ്മികത്വം  വഹിക്കും. 

ജൂൺ 25 മുതൽ ജൂലൈ 4 വരെ എല്ലാ ദിവസവും വിശുദ്ധ കുർബാനക്ക് ശേഷം തോമാ ശ്ലീഹായുടെ നൊവേനയും  ഉണ്ടായിരിക്കും.

ജൂൺ 25  ചൊവ്വാഴ്ച വൈകുന്നേരം 7 മണിക്കുള്ള വിശുദ്ധ കുർബാനക്കും, നൊവേനക്കും മുൻ വികാരിയും, നിലവിൽ കോറൽ സ്പ്രിംഗ്  ഔർ ലേഡി ഓഫ് ഹെൽത്ത് ഫൊറോന ഇടവക വികാരിയുമായ റവ. ഫാ. ജോഷി എളമ്പാശ്ശേരിൽ മുഖ്യ കാർമ്മികത്വം വഹിക്കും. ഇടവകയിലെ ഗ്രാൻറ് പേരന്റിന്സിനെ അന്നേ ദിവസം പ്രത്യേകം ആശീർവദിക്കുന്നതാണ്.  ഒന്നാം വാർഡുകാരാണ് ചടങ്ങുകൾക്കു നേതൃത്വം നൽകുന്നത് .

ജൂൺ 26 ബുധനാഴ്ച വൈകുന്നേരം 7 മണിക്കുള്ള വിശുദ്ധ കുർബാനക്കും,  നൊവേനക്കും ഹാർട്സ്‌ഫോഡ് സെൻറ് തോമസ് സിറോ മലബാർ ഇടവക വികാരി റവ. ഫാ. ജോസഫ് പുള്ളിക്കാട്ടിൽ കാർമ്മികത്വം വഹിക്കും. ഇടവകയിലെ അൾത്താര ശുശ്രുഷികളെ അന്നേ ദിവസം പ്രത്യേകം ആശീർവദിക്കുന്നതാണ്. രണ്ടാം  വാർഡുകാരാണ് ചടങ്ങുകൾക്കു നേതൃത്വം നൽകുന്നത് .

ജൂൺ 27 വ്യാഴാഴ്ച വൈകുന്നേരം 7 മണിക്കുള്ള വിശുദ്ധ കുർബാനക്കും, നൊവേനക്കും  റവ. ഫാ. ബിജു  നാറാണത്ത് മുഖ്യ കാർമ്മികത്വം വഹിക്കും. ഇടവകയിലെ രണ്ടു വയസിനും നാല് വയസിനും ഇടയിൽ പ്രായമുള്ള കുട്ടികളെ അന്നേ ദിവസം പ്രത്യേകം ആശീർവദിക്കുന്നതാണ്. മൂന്നാം വാർഡുകാരാണ് ആ ദിവസത്തെ ചടങ്ങുകൾക്കു  നേതൃത്വം നൽകുന്നത് .

ജൂൺ 28  വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്കുള്ള വിശുദ്ധ കുർബാനക്കും, നൊവേനക്കും  റവ. ഫാ. ഫ്രാൻസിസ് നമ്പിയാപറമ്പിൽ മുഖ്യ കാർമ്മികത്വം വഹിക്കും. ഇടവകയിലെ രണ്ടു വയസിൽ താഴെ പ്രായമുള്ള കുട്ടികളെ അന്നേ ദിവസം പ്രത്യേകം ആശീർവദിക്കുന്നതാണ്. നാലാം  വാർഡുകാരാണ് ചടങ്ങുകൾക്കു നേതൃത്വം നൽകുന്നത്.

ജൂൺ 29 ശനിയാഴ്ച രാവിലെ 9  മണിക്കുള്ള വിശുദ്ധ കുർബാനക്കും, നൊവേനക്കും  ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് വടാന മുഖ്യ കാർമ്മികത്വം വഹിക്കും. ഇടവകയിലെ പ്രൈമറി സ്കൂൾ കുട്ടികളെ പ്രത്യേകം ആശീർവദിക്കുന്നതാണ്.  അഞ്ചാം  വാർഡുകാരാണ് ചടങ്ങുകൾക്കു നേതൃത്വം നൽകുന്നത്. അന്നേദിവസം വൈകുന്നേരം അഞ്ചു മണിക്ക് പ്രസിദേന്തി നൈറ്റ്: കുട്ടികളും മുതിർന്നവരും അവതരിപ്പിക്കുന്ന  വിവിധ കലാപരിപാടികൾ. ചടങ്ങുകൾക്ക് ബ്രോങ്ക്സ് ഇടവകയുടെ  സ്‌ഥാപക  വികാരി റവ. ഫാ.  ജോസ് കണ്ടത്തിക്കുടി മുഖ്യാതിഥി ആയിരിക്കും.

ജൂൺ 30  ഞായറാഴ്ച  രാവിലെ 10  മണിക്കുള്ള വിശുദ്ധ കുർബാനക്കും, നൊവേനക്കും  ഇടവക വികാരി റവ. ഫാ.  കുര്യാക്കോസ് വടാന മുഖ്യ കാർമ്മികത്വം വഹിക്കും. ഇടവകയിലെ എല്ലാ ദമ്പതികളേയും അന്നേ ദിവസം പ്രത്യേകം ആശീർവദിക്കുന്നതാണ്. ആറാം  വാർഡുകാരാണ് ആ  ദിവസത്തെ ചടങ്ങുകൾക്കു  നേതൃത്വം നൽകുന്നത്. തുടർന്ന് പാരിഷ് ഹാളിൽ “ഹോപ്പ് ” എന്ന  സിനിമയുടെ   പ്രദർശനവും  ഉണ്ടായിരിക്കും.

ജൂലൈ ഒന്ന്  തിങ്കളാഴ്ച  വൈകുന്നേരം 7 മണിക്കുള്ള  വിശുദ്ധ കുർബാനക്കും, നൊവേനക്കും റോക്‌ലാൻഡ് ഹോളി ഫാമിലി സിറോ മലബാർ കത്തോലിക്കാ  ഇടവക  വികാരി  റവ. ഫാ.  സ്റ്റീഫൻ  കണിപ്പിള്ളിൽ  മുഖ്യ കാർമ്മികത്വം വഹിക്കും. ഇടവകയിലെ എല്ലാ ഹൈസ്കൂൾ വിദ്യാർത്ഥികളേയും അന്നേ ദിവസം പ്രത്യേകം ആശീർവദിക്കുന്നതാണ്.  ഏഴാം  വാർഡുകാരാണ് ആ  ദിവസത്തെ ചടങ്ങുകൾക്കു  നേതൃത്വം നൽകുന്നത് .

ജൂലൈ രണ്ടു ചൊവ്വാഴ്ച  വൈകുന്നേരം 7 മണിക്കുള്ള വിശുദ്ധ കുർബാനക്കും, നൊവേനക്കും റോക്‌ലാൻഡ് സെൻറ് മേരീസ് ക്നാനായ 

കത്തോലിക്കാ ഇടവക വികാരി റവ. ഫാ.  ബിപി  മാത്യു  തറയിൽ  മുഖ്യ   കാർമ്മികത്വം വഹിക്കും. ഇടവകയിലെ   എല്ലാ  യുവജനങ്ങളേയും   പ്രത്യേകം ആശീർവദിക്കുന്നതാണ്.  എട്ടാം   വാർഡുകാരാണ്  ചടങ്ങുകൾക്കു  നേതൃത്വം നൽകുന്നത്

ദുക്റാന  ദിവസമായ ജൂലൈ മൂന്നാം തീയതി ബുധനാഴ്ച   വൈകുന്നേരം 6 : 30 നു  വേസ്പര. തുടർന്നുള്ള വിശുദ്ധ കുർബാനക്കും, നൊവേനക്കും ബ്രൂക്‌ലിൻ  സീറോ മലബാർ  മിഷൻ ഡയറക്ടർ റവ. ഫാ. ജോണി ചെങ്ങലാൻ  മുഖ്യ കാർമ്മികത്വം വഹിക്കും. ഇടവകയിലെ എല്ലാ  തോമസ് നാമ ധാരികളേയും, തിരുന്നാൾ  പ്രസിദേന്തിമാരേയും പ്രത്യേകം ആശീർവദിക്കുന്നതാണ്. ഒൻപതാം വാർഡുകാരാണ് അന്നേ ദിവസത്തെ ചടങ്ങുകൾക്കു  നേതൃത്വം നൽകുന്നത്.

പ്രധാന തിരുന്നാൾ ദിവസമായ ജൂലൈ നാലാം തീയതി വ്യഴാഴ്ച്ച രാവിലെ പത്തു മണിക്ക് ആഘോഷമായ തിരുന്നാൾ കുർബാന. തിരുക്കർമ്മങ്ങൾക്കു പാറ്റേഴ്സൻ  സെയിന്റ്  ജോർജ്  ഇടവക വികാരി റവ. ഫാ. സിമ്മി തോമസ് മുഖ്യ കാർമ്മികത്വം  വഹിക്കും.  കുർബാനയ്ക്കു ശേഷം വാദ്യ മേളങ്ങളുടേയും മുത്തുകുടകളുടേയും  അകമ്പടിയോടുകൂടി വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ട്  ബ്രോങ്ക്സ്  തെരുവീഥികളിലൂടെ ആഘോഷമായ പ്രദക്ഷിണo. തുടർന്ന് ദേവാലയത്തിൽ  വിശുദ്ധ  തോമാ ശ്ലീഹായുടെ തിരുശേഷിപ്പ് വണങ്ങുന്നതിനുള്ള അവസരവും ഉണ്ടായിരിക്കും.  

ജൂലൈ  ആറാം തീയതി ശനിയാഴ്ച്  9 മണിക്ക് വിശുദ്ധ കുർബാനക്കു ശേഷം  മരിച്ചവരുടെ ഓർമ്മയാചരണം. തുടർന്ന് തിരുന്നാൾ കൊടിയിറക്കം. 10 :30 നു സെമിത്തേരി സന്ദർശനവും ഒപ്പീസും ഉണ്ടാകും .

മാർ തോമാ ശ്ലീഹായുടെ തിരുനാളിൽ  പങ്കെടുത്തു  അനുഗ്രഹം പ്രാപിക്കാൻ  എല്ലാ  വിശ്വാസികളേയും ബ്രോങ്ക്സ്  ഇടവകയിലേക്കു  വികാരി  റവ. ഫാ. കുര്യാക്കോസ്  വടാന  സ്വാഗതം  ചെയ്യുന്നതായി അറിയിച്ചു.

ഷോളി കുമ്പിളുവേലി