
ബംഗളൂരു: ബംഗളൂരുവിലെ ഒരു മാളില്‍ പാര്‍ക്കിംഗ് ഫീസായി ഈടാക്കുന്നത് മണിക്കൂറിന് 1000 രൂപ. വിശ്വസിച്ചേ മതിയാകൂ…! കാരണം ചിത്രങ്ങള്‍ ഉള്‍പ്പെടെയാണ് മാളിലെത്തിയ യുവാവ് ഇത് സംബന്ധിച്ച വിവരം പങ്കുവെച്ചിരിക്കുന്നത്.
മാളിലെ പാര്ക്കിംഗ് ഏരിയയിലെ പ്രീമിയം പാര്‍ക്കിംഗ് നിരക്കിന്റെ ഫോട്ടോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. മാര്‍ച്ച് 5 നാണ് എക്സ് ഉപയോക്താവായ ഇഷാന്‍ വൈഷ് എന്ന യുവാവ് ഫോട്ടോ പങ്കുവെച്ചത്.
ബംഗളൂരുവിലെ യുബി സിറ്റി മാളില്‍ നിന്നുള്ള ചിത്രമാണിതെന്നും ഇവിടെ ഇത്തരത്തിലാണ് ഫീസ്് ഈടാക്കുന്നതെന്നും യുവാവ് തന്റെ പോസ്റ്റില്‍ പറയുന്നു. 2008 ജനുവരി മുതല്‍ പ്രവര്‍ത്തിക്കുന്ന യുബി സിറ്റി മാള്‍ ഇന്ത്യയിലെ ആദ്യത്തെ ആഡംബര മാള്‍ എന്ന നിലയിലാണ് അറിയപ്പെടുന്നത്.
സ്വകാര്യ ജെറ്റ് വല്ലതുമാണോ ഇവിടെ പാര്‍ക്കു ചെയ്യുന്നതെന്നും, ഇവരെന്താ ഡയമണ്ട് ഫേഷ്യല്‍ വല്ലതും ചെയ്തുതരുമോ എന്നും, ഇ.എം.ഐ വഴി വഴി പണം അടച്ചാല്‍ മതിയെന്നുമടക്കം നിരവധി പേരാണ് പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്.
അതേസമയം, പാര്‍ക്കിംഗിനായി ഇത്തരത്തില്‍ അധിക തുക നല്‍കേണ്ടിവരുന്ന സ്ഥലങ്ങളെക്കുറിച്ചും ചിലര്‍ വിവരങ്ങള്‍ പങ്കുവയ്ക്കുന്നു. ചര്‍ച്ചകള്‍ സജീവമാകുമ്പോള്‍, സുസ്ഥിര നഗരാസൂത്രണത്തെക്കുറിച്ചും കൂടുതല്‍ താങ്ങാനാവുന്ന ഗതാഗത, പാര്‍ക്കിംഗ് പരിഹാരങ്ങളെക്കുറിച്ചും സോഷ്യല്‍ മീഡിയ ചര്‍ച്ചചെയ്യുന്നുണ്ട്.