സഖാക്കള്‍ക്ക് പണത്തോട് ആര്‍ത്തിയോ?പറഞ്ഞത് പാര്‍ട്ടി സെക്രട്ടറി തന്നെ

തിരുവനന്തപുരം: സഖാക്കള്‍ക്ക് പണത്തോട് ആര്‍ത്തിയാണെന്ന് പാര്‍ട്ടി സെക്രട്ടറി എം.വി ഗേവിന്ദന്‍. സാമ്പത്തികനേട്ടമെന്ന ലക്ഷ്യത്തോടെയാണ് പലരും പാര്‍ട്ടിയിലേക്ക് വരുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ മുതല്‍ ബ്രാഞ്ച് സെക്രട്ടറിമാര്‍ വരെയുള്ളവര്‍ക്ക് ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തെത്തുടര്‍ന്നുള്ള പാര്‍ട്ടി തീരുമാനങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുമ്പോഴാണ് എം.വി ഗോവിന്ദന്റെ തുറന്നുപറച്ചില്‍. സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടാണ് പലരും പാര്‍ട്ടിയിലേക്ക് വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മാത്രമല്ല, വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു. പാര്‍ട്ടി അംഗങ്ങള്‍ പോയില്ലെങ്കിലും അനുഭാവികള്‍ ക്ഷേത്ര കാര്യങ്ങളില്‍ ഇടപെടണമെന്നും വിശ്വാസികളെ കൂടെ നിര്‍ത്തണമെന്നും ഉപദേശം. മരണവും വിവാഹവും ഉള്‍പ്പെടെ പ്രാദേശിക വിഷയങ്ങളില്‍ പാര്‍ട്ടി അംഗങ്ങള്‍ സജീവമാകണമെന്നും പാര്‍ട്ടി സെക്രട്ടറി ഉപദേശിച്ചു.

അതേസമയം, കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിന്റെ സ്വത്ത് കുറച്ചുദിവസങ്ങള്‍ക്കുമുമ്പ് ഇഡി കണ്ടുകെട്ടിയിരുന്നു. 77.63 ലക്ഷത്തിന്റെ സ്വത്താണ് കണ്ടുകെട്ടിയത്. ഇതില്‍ സിപിഎമ്മിന്റെ എട്ട് ബാങ്ക് അക്കൗണ്ടുകളും പാര്‍ട്ടി ഓഫീസിനായി വാങ്ങിയ അഞ്ച് സെന്റ് ഭൂമിയും ഉള്‍പ്പെടും. കരുവന്നൂര്‍ ബാങ്കിലെ അഞ്ച് അക്കൗണ്ടുകള്‍, തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ രണ്ട് അക്കൗണ്ടുകള്‍, ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ പേരിലുള്ള അക്കൗണ്ട് എന്നിവയാണ് കണ്ടുകെട്ടിയത്.

More Stories from this section

family-dental
witywide