എൻഡിഎയിലെ സീറ്റുതർക്കം കേന്ദ്ര മന്ത്രിസഭക്കും തലവേദനയായി, പശുപതി പാരസ് കേന്ദ്ര മന്ത്രി സ്ഥാനം രാജി വെച്ചു

ദില്ലി: എൻ ഡി എയിലെ സീറ്റുതർക്കത്തെത്തുടർന്ന് കേന്ദ്ര മന്ത്രി പശുപതി പാരസ് രാജിവച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ ബീഹാറിൽ എൻ ഡി എ മുന്നണിക്ക് വലിയ തിരിച്ചടിയാണ് കേന്ദ്രമന്ത്രി പശുപതി പരസിന്‍റെ രാജി. രാഷ്ട്രീയ ലോക് ജൻശക്തി പാർട്ടി (ആർ എൽ ജെ പി) നേതാവാണ് പശുപതി പരസ്. ബീഹാറിലെ സീറ്റ് വിഭജന തർക്കമാണ് രാജിയ്ക്ക് കാരണം. ആർ എൽ ജെ പിക്ക് ഒരു സീറ്റ് പോലും എൻ ഡി എ നൽകിയിരുന്നില്ല. ഇതോടെ പരസ് പുറത്തുപോകുമെന്ന് ഉറപ്പായിരുന്നു.

ആത്മാർത്ഥമായി പ്രവത്തിച്ചിട്ടും തന്നോടും പാര്‍ട്ടിയോടും ബി ജെ പിയും എൻ ഡി എയും അനീതി കാണിച്ചെന്ന് പറഞ്ഞുകൊണ്ടാണ് പശുപതി രാജിവച്ചത്. ആർ എൽ ജെ പിക്ക് സീറ്റ് നൽകാതിരുന്ന ബി ജെ പി ചിരാഗ് പാസ്വാന്‍റെ പാർട്ടിക്ക് 5 സീറ്റ് നൽകിയിരുന്നു. ഇതോടെയാണ് കടുത്ത തീരുമാനത്തിലേക്ക് പശുപതിയും പാർട്ടിയും കടന്നത്.

ബീഹാറിൽ എൻഡിഎ ലോക്‌സഭ സീറ്റ് വിഭജനം പൂർത്തിയായപ്പോൾ ആർ എൽ ജെ പിയെ പൂർണമായും തഴഞ്ഞിരുന്നു. 40 ലോക്സഭാ മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് ഒരു സീറ്റുപോലും ആർ എൽ ജെ പിക്ക് നൽകിയില്ല. ബിജെപി 17, ജനതാദൾ (യു) 16, ലോക് ജനശക്തി പാർട്ടി (റാം വിലാസ്) 5, ഹിന്ദുസ്ഥാനി അവാം മോർച്ച 1, രാഷ്ട്രീയ ലോക് മഞ്ച് 1 എന്ന നിലയിലാണ് ബിഹാറിലെ എൻ ഡി എയുടെ സീറ്റ് വിഭജനം.

Pashupati Kumar Paras resigns from Modi Cabinet Lok Sabha Election 2024 latest news

More Stories from this section

family-dental
witywide