യുഎസ് പൗരത്വമുള്ള മലയാളി നെടുമ്പാശേരി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു

കൊച്ചി: നെടുമ്പാശേരി അന്താരാഷട്ര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ യാത്രക്കാരൻ കുഴഞ്ഞുവീണു മരിച്ചു. യുഎസ് പൗരത്വമുള്ള ഏറ്റുമാനൂർ സ്വദേശി സൈമൺ ജിമ്മി വെട്ടുകാട്ടിൽ (63) ആണ് മരിച്ചത്. പുലർച്ചെ എമിറേറ്റ്സ് വിമാനത്തിൽ വന്നിറങ്ങിയ സൈമൺ സാധനങ്ങൾ വാങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.