വിമാനത്തിനുള്ളിൽ രൂക്ഷമാ‌യ ദുർ​ഗന്ധം, മുഴുവൻ യാത്രക്കാരെയും ഒഴിപ്പിച്ചു

ന്യൂയോർക്ക്: അമേരിക്കയിൽ പുറപ്പെടാൻ തയ്യാറാ‌യ വിമാനത്തിൽ രൂക്ഷമായ ദുർ​ഗന്ധം അനുഭവപ്പെ‌ട്ടതിനെ തുടർന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. ഒർലാൻഡോയിലേക്കുള്ള വിമാനത്തിലാണ് ദുർ​ഗന്ധമനുഭവപ്പെ‌ട്ടത്. ഫ്രോണ്ടിയർ എയർലൈൻസിൻ്റെ ഫ്ലൈറ്റ് 1759 ബുധനാഴ്ച രാത്രി ഷാർലറ്റ് ഡഗ്ലസ് ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് പുറപ്പെടാനിരിക്കെയാണ് സംഭവം.

എമർജൻസി സ്ലൈഡുകളിലൂടെയാണ് യാത്രക്കാരെ വിമാനത്തിൽ നിന്ന് പുറത്തിറക്കിയത്. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചു. വിമാനത്തിൽ 226 യാത്രക്കാർ ഉണ്ടായിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്ലൈഡിൽ നിന്ന് താഴേക്ക് പോകുന്നതിനിടെ ഒരു യാത്രക്കാരന് പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രക്കാരെ മറ്റ് വിമാനങ്ങളിൽ യാത്രയാക്കും.

പുകയോ തീയോ കണ്ടിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നത്. എങ്കിലും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) പറഞ്ഞു.

Passengers Evacuated From Flight In US Due To Strong Odour

More Stories from this section

family-dental
witywide