എ സി പ്രവര്‍ത്തിക്കാത്തതില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍; കൊച്ചി-ഷാര്‍ജ വിമാനം വൈകി

കൊച്ചി: കൊച്ചി-ഷാര്‍ജ വിമാനത്തില്‍ എ സി പ്രവര്‍ത്തിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍. എയര്‍ കണ്ടീഷന്‍ ഇല്ലാതെ പലര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെയാണ് യാത്രക്കാര്‍ പ്രതിഷേധം അറിയിച്ചത്. ഇന്ന് പുലര്‍ച്ചെ 1.40 ന് കൊച്ചിയില്‍ നിന്ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ്
എസി പ്രവര്‍ത്തിക്കാതിരുന്നത്.

വിമാനത്തിനകത്ത് കയറിയ കുട്ടികള്‍ക്കും പ്രായമായവര്‍ക്കും എസി പ്രവര്‍ത്തിക്കാതായതോടെ ബുദ്ധിമുട്ടുകളനുഭവപ്പെടുകയായിരുന്നു. യാത്രക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് വിമാനത്തിന്റെ അടച്ച ഡോര്‍ വീണ്ടും തുറന്നിടുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ ടേക്ക് ഓഫിന് തൊട്ടുമ്പ് വിമാനത്തില്‍ എ.സി പ്രവര്‍ത്തിപ്പിക്കാമെന്ന് ജീവക്കാര്‍ക്ക് ഉറപ്പ് നല്‍കി.

1.40 ന് കൊച്ചിയില്‍ നിന്ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസ് 35 മിനിറ്റ് വൈകി പുലര്‍ച്ചെ രണ്ടേകാലിനാണ് ഷാര്‍ജയിലേക്ക് പുറപ്പെട്ടത്. എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്ന് സിഗ്നല്‍ കിട്ടാത്തതിനാലാണ് വിമാനം പുറപ്പെടാന്‍ വൈകിയതെന്നാണ് അധികൃതര്‍ നല്‍കിയ വിശദീകരണം. ടേക്ക് ഓഫിന് തൊട്ടുമുമ്പ് മാത്രമാണ് എസി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതെന്ന് യാത്രക്കാര്‍ പറഞ്ഞു.

passengers-protest-over-ac-not-working

More Stories from this section

family-dental
witywide