തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകി; 14 പതഞ്ജലി ഉൽപ്പന്നങ്ങളുടെ ലൈസൻസ് ഉത്തരാഖണ്ഡ് റദ്ദാക്കി

ഡെറാഡൂൺ: ഉത്തരാഖണ്ഡ് ലൈസന്‍സിംഗ് അതോറിറ്റി 14 യോഗ ഗുരു ബാബാ രാംദേവിന്റെ സ്ഥാപനമായ പതഞ്ജലിയുടെ ഉല്‍പ്പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കി. ആവർത്തിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതുമായി ബന്ധപ്പെട്ട് പതഞ്ജലിയുടെ ദിവ്യ ഫാര്‍മസി നിര്‍മ്മിക്കുന്ന 14 ഉല്‍പ്പന്നങ്ങളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതായി ലൈസന്‍സിംഗ് ബോഡി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു.

ദിവ്യ ഫാർമസിയുടെ ദൃഷ്ടി ഐ ഡ്രോപ്പ്, സ്വസാരി ഗോൾഡ്, സ്വസാരി വതി, ബ്രോങ്കോം, സ്വസരി പ്രവാഹി, സ്വസാരി അവലേ, മുക്ത വതി എക്‌സ്‌ട്രാ പവർ, ലിപിഡോം, ബിപി ഗ്രിറ്റ്, മധുഗ്രിറ്റ്, മധുനാശിനി വാതി എക്‌സ്‌ട്രാ പവർ, ലിവാമൃത് അഡ്വാൻസ്, ലിവോഗ്രിറ്റ്, ഇയെ ഗോൾഡ് എന്നിവ നിരോധിച്ച ഉൽപ്പന്നങ്ങളിൽ ഉൾപ്പെടുന്നു.

അതേസയമയം, യോഗാ ഗുരു രാംദേവും അദ്ദേഹത്തിൻ്റെ സഹപ്രവർത്തകൻ ആചാര്യ ബാലകൃഷ്ണയും പ്രസിദ്ധീകരിച്ച മാപ്പപേക്ഷയുമായി ബന്ധപ്പെട്ട കേസ് ഏപ്രിൽ 30ന് സുപ്രീം കോടതി പരിഗണിക്കും. ഇരുവരും ഇന്ന് കോടതിയിൽ ഹാജരാകും.

More Stories from this section

family-dental
witywide