‘ഇനിയുണ്ടാകില്ല’; സുപ്രീം കോടതിക്ക് മുന്നിൽ നിരുപാധികം മാപ്പ് പറഞ്ഞ് പതഞ്ജലി

ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുടെ പേരിൽ സുപ്രീം കോടതിക്ക് മുന്നിൽ നിരുപാധികം മാപ്പ് പറഞ്ഞ് യോ​ഗാചാര്യൻ ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി. സുപ്രീംകോടതിയിൽ നല്‍കിയ സത്യവാങ്മൂലത്തിലാണ് പതഞ്ജലി നിരുപാധികം ഖേ​ദം പ്രകടിപ്പിച്ചത്. പരസ്യത്തിലെ അവകാശവാദങ്ങൾ അശ്രദ്ധമായി ഉൾപ്പെട്ടതാണെന്നും തെറ്റായ പരസ്യങ്ങൾ നല്‍കിയതില്‍ ഖേദിക്കുന്നുവെന്നും പതഞ്ജലി സത്യവാങ്മൂലത്തില്‍ പറഞ്ഞു. കോടതി ഉത്തരവിനെക്കുറിച്ച് പരസ്യ വിഭാഗത്തിന് അറിയില്ലായിരുന്നുവെന്നും സത്യവാങ്ങ്മൂലത്തില്‍ വിശദീകരിച്ചു. പതഞ്ജലി എംഡി ആചാര്യ ബാൽ കൃഷ്ണയാണ് മാപ്പ് പറഞ്ഞത്.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് പതഞ്ജലിക്കെതിരെ പരാതിയുമായി രം​ഗത്തെത്തിയത്. ആധുനിക വൈദ്യശാസ്ത്രത്തെ പരിഹസിച്ചെന്നും തെറ്റിദ്ധരിപ്പിച്ച് ഉൽപ്പന്നങ്ങൾ വിൽക്കുകയാണെന്നുമായിരുന്നു പരാതിയുടെ കാതൽ. തുടർന്ന് ഇത്തരം പരസ്യങ്ങൾ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി നോട്ടീസ് നൽകിയെങ്കിലും പതഞ്ജലി പ്രതികരിച്ചില്ല. പിന്നീട് കോടതിയലക്ഷ്യ നടപടിയുമായി മുന്നോട്ട് പോയതോടെയാണ് മാപ്പുമായി രം​ഗത്തെത്തിയത്. ബാബ രാംദേവിനോടും ആചാര്യ ബാൽ കൃഷ്ണയോടും നേരിട്ട് ഹാജരാകാനും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.

Patanjali says apology over misleading advertisement

More Stories from this section

family-dental
witywide