പത്തനംതിട്ടയില്‍ കാറും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

അടൂർ: പത്തനംതിട്ട ജില്ലയിലെ അടൂർ കെ.പി റോഡിൽ കാര്‍ കണ്ടെയ്‌നര്‍ ലോറിയുമായി ഇടിച്ച് രണ്ട് പേര്‍ മരിച്ചു. നൂറനാട് സ്വദേശിനി അനുജ(37), ചാരുംമൂട് സ്വദേശി ഹാഷിം എന്നിവരാണ് മരിച്ചത്.

കെ.പി.റോഡില്‍ പട്ടാഴി മുക്കിനു സമീപത്തായിരുന്നു അപകടം. വ്യാഴാഴ്ച രാത്രി 11:15 ഓടെയാണ് അപകടമുണ്ടായത്. മരിച്ച രണ്ടുപേരും കാര്‍ യാത്രികരാണ്.

തുമ്പമണ്‍ നോര്‍ത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയാണ് നൂറനാട് സ്വദേശിയായ അനുജ. ഹാഷിം ചാരുംമൂട് സ്വദേശിയാണ്. അപകടത്തില്‍ പൂര്‍ണമായും തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് രണ്ട് പേരെയും പുറത്തെടുത്തത്.

More Stories from this section

family-dental
witywide