പേടിഎം സേവനം നിര്‍ത്താനുള്ള അവസാന തീയതി നീട്ടി, സമയപരിധി മാര്‍ച്ച് 15 വരെ

ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനങ്ങളില്‍ ഒന്നായ പേടിഎമ്മിന്റെ സേവനം നിര്‍ത്താനുള്ള അവസാന തീയതി നീട്ടി. പേടിഎം പേയ്‌മെന്‌റ് ബാങ്ക് നിയന്ത്രണങ്ങള്‍ക്കുള്ള സമയപരിധി മാര്‍ച്ച് 15 വരെ നീട്ടാൻ ആർബിഐ സമ്മതിച്ചു. നേരത്തേ ഫെബ്രുവരി 29 ആയിരുന്നു അവസാന സമയപരിധിയായി നിശ്ചയിച്ചിരുന്നത്. ബാങ്കിന്‌റെ ഇടപാടുകാര്‍ക്ക് മറ്റ് ബാങ്കുകളുമായി ബദല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഈ നീക്കം സഹായിക്കുമെന്ന് ആര്‍ബിഐ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഉപഭോക്താക്കള്‍ക്ക് മാര്‍ച്ച് 15 വരെ നിക്ഷേപങ്ങള്‍, ക്രെഡിറ്റ് ഇടപാടുകള്‍, പ്രീപെയ്ഡ് സേവനങ്ങള്‍, വാലറ്റുകള്‍, ഫാസ്ടാഗുകള്‍, നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡുകള്‍ എന്നിവ നടത്താം. എന്നാല്‍, ബാലന്‍സ് തീരുന്നത് വരെ സേവിങ്‌സ് അക്കൗണ്ട്, കറന്റ് അക്കൗണ്ടുകള്‍, പ്രീപെയ്ഡ് ഉത്പന്നങ്ങള്‍, ഫാസ്ടാഗ്, നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് തുടങ്ങിയ സേവനങ്ങള്‍ പിപിബിഎല്‍ ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കും.

ആര്‍ബിഐയുടെ ചട്ടങ്ങളില്‍ പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് തുടര്‍ച്ചയായി വീഴ്ചകള്‍ വരുത്തുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഫെബ്രുവരി 29നു ശേഷം പേടിഎം പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ആര്‍ബിഐ ആവശ്യപ്പെട്ടത്. ഇതാണ് ഇപ്പോള്‍ മാര്‍ച്ച് 15 വരെ നീട്ടിനല്‍കിയിരിക്കുന്നത്.

payTM services Extended up to march 15

More Stories from this section

family-dental
witywide