കളക്കളത്തിൽ മടങ്ങിയെത്തിയ ക്യാപ്റ്റൻ ഋഷഭ് പന്തിന് നിരാശത്തുടക്കം, ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ പഞ്ചാബ് മിന്നി

മൊഹാലി: ഐ പി എല്ലില്‍ പഞ്ചാബ് കിംഗ്‌സിന് വിജയത്തുടക്കം. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിൽ 4 വിക്കറ്റ് ജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്. ഡല്‍ഹി ഉയര്‍ത്തി 175 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് 4 പന്ത് ബാക്കി നില്‍ക്കെ വിജയം കണ്ടു. സാം കറനിന്റെയും ലിയാം ലിവിംഗ്സ്റ്റണിന്റെയും ബാറ്റിംഗാണ് പഞ്ചാബിന് വിജയം സമ്മാനിച്ചത്. ഡൽഹി ഉയർത്തിയ 175 റൺസ് ആറു വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് മറികടന്നത്.

ഇംഗ്ലണ്ടിന്‍റെ ഓൾ റൗണ്ടർ സാം കറൻ 47 പന്തുകളിൽ 63 റൺസെടുത്താണ് മടങ്ങിയത്. 47 പന്തില്‍ 6 ബൗണ്ടറിയും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു കറന്റെ ഇന്നിംഗ്‌സ്. 21 പന്തിൽ 38 റൺസെടുത്ത ലിയാം ലിവിങ്സ്റ്റനാണ് പഞ്ചാബിന്‍റെ ജയം അനായാസമാക്കിയത്. ഒരു സിക്സും ആറു ഫോറുകളുമാണ് ലിവിങ്സ്റ്റൻ അടിച്ചുകൂട്ടിയത്. 12ാം ഓവറില്‍ നാലിന് 100 റണ്‍സ് എന്ന നിലയില്‍ പഞ്ചാബ് വീണപ്പോഴാണ് ലിവിംഗ്‌സ്റ്റണ്‍ – സാം കറന്‍ കൂട്ടുകെട്ട് രക്ഷക്കെത്തിയത്. ഇരുവരും ചേര്‍ന്ന് 67 റണ്‍സിന്റെ വിലപ്പെട്ട കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. അവസാന ഓവറിന്റെ രണ്ടാം പന്തില്‍ സിക്‌സറടിച്ചാണ് ലിവിംഗ്സ്റ്റണ്‍ പഞ്ചാബിനെ വിജയിപ്പിച്ചത്.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹ് ഒൻപതു വിക്കറ്റ് നഷ്ടത്തിലാണ് 174 റൺസെടുത്തെത്. അവസാന ഓവറുകളിൽ തക‍ർത്തടിച്ച അഭിഷേക് പോറലാണ് ഡൽഹിയെ മികച്ച സ്കോറിലെത്തിച്ചത്. ഇംപാക്റ്റ് പ്ലെയറായി ക്രീസിലെത്തിയ പോറല്‍ ടീമില്‍ ശരിക്കും ഇംപാക്ട് ഉണ്ടാക്കുകയായിരുന്നു. പത്ത് പന്തുകൾ മാത്രം നേരിട്ട അഭിഷേക് പൊറൽ 32 റണ്‍സെടുത്ത് പുറത്താകാതെനിന്നു. 25 പന്തിൽ 33 റൺസെടുത്ത ഷായ് ഹോപ്പാണ് ഡൽഹിയുടെ ടോപ് സ്കോറർ. ഡേവിഡ് വാർണര്‍ (21 പന്തിൽ 29), മിച്ചൽ മാർഷ് (12 പന്തിൽ 20), ക്യാപ്റ്റൻ ഋഷഭ് പന്ത് (13 പന്തിൽ 18), അക്ഷര്‍ പട്ടേൽ (13 പന്തിൽ 21) എന്നവരാണ് മറ്റ് പ്രധാന സ്കോറർമാർ.

PBKS vs DC, IPL 2024: Curran, Livingstone guide Punjab to 4-wicket win

More Stories from this section

family-dental
witywide