ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക; പത്തനംതിട്ടയില്‍ അനില്‍ ആന്റണിയെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ വെടിപൊട്ടിച്ച് പി.സി.ജോര്‍ജ്

തിരുവനന്തപുരം:  കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ പി.സി.ജോര്‍ജിന്റെ പേര് തുടക്കം മുതല്‍ ചര്‍ച്ചയായിരുന്നു. പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള താല്പര്യം പി.സി.ജോര്‍ജ് ബിജെപി നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. ഇതനുസരിച്ചുള്ള പ്രചരണ പരിപാടികള്‍ പി.സി.ജോര്‍ജ് തുടങ്ങുകയും ചെയ്തു. എന്നാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നപ്പോള്‍ പി.സി.ജോര്‍ജിനെ വെട്ടി എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത്. 

ബിജെപി നേതൃത്വത്തിന്റെ തീരുമാനത്തില്‍ അതൃപ്തി അറിയിച്ച് തൊട്ടുപിന്നാലെ പി.സി.ജോര്‍ജ് രംഗത്തെത്തുകയും ചെയ്തു. എസ്.എന്‍.ഡി.പി ഉള്‍പ്പടെയുള്ള ചില സാമുദായിക സംഘടനകളാണ് തനിക്ക് പാരവെച്ചതെന്നാണ് പി.സി.ജോര്‍ജിന്റെ ആരോപണം. അനില്‍ അന്റണി പത്തനംതിട്ടയില്‍ പരിചിതനായ സ്ഥാനാര്‍ത്ഥിയല്ലെന്നും, എന്താകുമെന്ന് കാത്തിരുന്ന് കാണാമെന്നുമായിരുന്നു ജോര്‍ജിന്റെ പ്രതികരണം. 

ഏതായാലും അനില്‍ ആന്റണിയെ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ കടുത്ത അതൃപ്തി തന്നെയാണ് പി.സി.ജോര്‍ജിനുള്ളത്. കേരളത്തിലെ രണ്ട് മുന്നണികളുമായും ഇടഞ്ഞ് അടുത്തകാലത്താണ് പി.സി.ജോര്‍ജ് ബിജെപിയുടെ ഭാഗമായത്. പക്ഷെ, സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിക്കാമെന്ന മോഹം നടന്നില്ല. പി.സിയുടെ നീക്കങ്ങള്‍ ഇനി എന്താകുമെന്ന് കാത്തിരുന്ന് കാണാം.

PC George against Anil Antony

More Stories from this section

family-dental
witywide