സമാധാനം ഒരിക്കലും ആയുധങ്ങൾ കൊണ്ട് ഉണ്ടാകില്ല: ഈസ്റ്റർ സന്ദേശത്തിൽ മാർപാപ്പ

“സമാധാനം ഒരിക്കലും ആയുധങ്ങൾ കൊണ്ടല്ല,  നീട്ടിയ കൈകളും തുറന്ന ഹൃദയവും കൊണ്ടാണ് ഉണ്ടാവുക എന്ന് ഫ്രാൻസിസ് മാർപാപ്പ. ഈസ്റ്റർ ദിനത്തിൽ  സെൻ്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ തടിച്ചുകൂടിയ ജനസാഗരത്തോട് സംസാരിക്കുകയായിരുന്നു പാപ്പ.  ലോകമെമ്പാടുമുള്ള സംഘർഷങ്ങളെ പരാമർശിച്ചുകൊണ്ട്, ആയുധങ്ങളുടെയും ആയുദ്ധവൽക്കരണത്തിൻ്റെയും രീതിക്ക് വഴങ്ങരുതെന്ന്” മാർപ്പാപ്പ അഭ്യർത്ഥിച്ചു.

ഇസ്രായേലും ഹമാസും തമ്മിലുള്ള പുതിയ സന്ധി ചർച്ചകൾ ആരംഭിക്കാനിരിക്കെ, ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു: “ഗാസയിൽ ഉടൻ യുദ്ധം അവസാനിപ്പിക്കണം. ഗാസയിൽ മാനുഷിക സഹായം ഉറപ്പാക്കണമെന്ന് ഞാൻ ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു.  ഒക്ടോബർ 7 ന് പിടികൂടിയ ബന്ദികളെ ഉടൻ മോചിപ്പിക്കാൻ ഒരിക്കൽ കൂടി ആവശ്യപ്പെടുന്നു. ഗാസയിലെ കുട്ടികളെ നോക്കൂ. 
അവരുടെ കണ്ണുകളിൽ കഷ്ടാപ്പാടും ദുരിതവും നിറഞ്ഞുനിൽക്കുന്നു.   ! ആ കണ്ണുകളാൽ, അവർ നമ്മോട് ചോദിക്കുന്നു: എന്തുകൊണ്ട് ഞങ്ങളോടിത് ചെയ്യുന്നു? എന്തിനാണ് ഈ മരണം? എന്തിനാണ് ഈ നാശം? യുദ്ധം എപ്പോഴും എന്നും ഒരു അസംബന്ധവും തോൽവിയുമാണ്.” മാർപാപ്പ പറഞ്ഞു. യുക്രെയ്ൻ യുദ്ധത്തെയും അദ്ദേഹം പരാമർശിച്ചു. 

ഞായറാഴ്ച, ഈസ്റ്റർ കുർബാന അർപ്പിക്കാൻ  വീൽചെയറിലാണ് പാപ്പ എത്തിയത്.  87-കാരനായ മാർപ്പാപ്പ ,അദ്ദേഹത്തിൻ്റെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലും. വത്തിക്കാനിൽ ആയിരക്കണക്കിന് ആളുകൾക്ക് മുന്നിൽ ഈസ്റ്റർ കുർബാന നയിച്ചു. 

Peace is never made with arms says Pope Francies

More Stories from this section

family-dental
witywide